ഓടിയിട്ട് ദിവസങ്ങളായി, 100 ശതമാനം ഫിറ്റ്‌നസ് നേടാനായേക്കില്ല; സിഡ്‌നി ടെസ്റ്റില്‍ ആശങ്കയെന്ന് ഡേവിഡ് വാര്‍ണര്‍ 

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ സമയമാകുമ്പോഴേക്കും ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ സമയമാകുമ്പോഴേക്കും ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ലെന്ന്‌ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ജനുവരി ഏഴിനാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്‌നില്‍ ആരംഭിക്കുന്നത്. 

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് ഇടയിലാണ് ഡേവിഡ് വാര്‍ണര്‍ പരിക്കിന്റെ പിടിയിലേക്ക് വീണത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്ന വാര്‍ണര്‍ ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയെങ്കിലും മൂന്നാം ടെസ്റ്റ് കളിക്കാനുള്ള സാധ്യതയും മങ്ങുകയാണ്. 

മൂന്നാം ടെസ്റ്റിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമോ എന്നത് വലിയ സംശയമാണെന്ന് വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി ഞാന്‍ ഓടിയിട്ടില്ല. ഫിറ്റ്‌നസില്‍ ഞാന്‍ എവിടെ എത്തി നില്‍ക്കുന്നു എന്നതില്‍ നാളെയോടെ വ്യക്തത വരും, വാര്‍ണര്‍ പറഞ്ഞു. 

100 ശതമാനം ഫിറ്റ്‌നസ് ഞാന്‍ കൈവരിക്കുമോ? വലിയ സംശയമാണ്. കളിക്കാന്‍ പാകത്തില്‍ എത്താന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് ഞാന്‍, 100 ശതമാനം ഫിറ്റ്‌നസ് കൈവരിച്ചില്ലെങ്കില്‍ പോലും. പരിക്കിനെ തുടര്‍ന്ന് ചില ഷോട്ടുകള്‍ കളിക്കുന്നതില്‍ എനിക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ എന്നെ ആശങ്കപ്പെടുത്തുന്നത് വിക്കറ്റിനിടയിലെ ഓട്ടവും, ഫീല്‍ഡിങ്ങുമാണ്. 

സഹതാരത്തിന് സ്‌ട്രൈക്ക് കൈമാറേണ്ടതുണ്ട്. അതിന് സാധിക്കണം. അങ്ങനെ കളിക്കാനുള്ള ഫിറ്റ്‌നസ് നേടണം. അവിടെ എനിക്ക് ഫിറ്റ്‌നസ് കൈവരിക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ സ്മാര്‍ട്ട് ആവുക എന്നതാണ് വേണ്ടത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യാനും, എന്റെ വലത്തേക്ക് വരുന്ന ക്യാച്ചുകള്‍ എടുക്കാന്‍ സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു, വാര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com