പുതുവര്‍ഷം ആഘോഷിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തുടക്കം, ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു; ലിവര്‍പൂളിനൊപ്പം ഒന്നാമത്‌

16 കളിയില്‍ നിന്ന് 33 പോയിന്റ് വീതമാണ് ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഇപ്പോഴുള്ളത്
പോഗ്ബ/ഫയല്‍ ചിത്രം
പോഗ്ബ/ഫയല്‍ ചിത്രം

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രഫോര്‍ഡില്‍ ജയത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ആസ്റ്റണ്‍ വില്ലയെ 2-1ന് തകര്‍ത്ത് പോയിന്റ് ടേബിളില്‍ ലിവര്‍പൂളിനൊപ്പം ഒന്നാം സ്ഥാനം പിടിച്ചു. 

16 കളിയില്‍ നിന്ന് 33 പോയിന്റ് വീതമാണ് ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഇപ്പോഴുള്ളത്. അടുത്ത ചൊവ്വാഴ്ച സതാംപ്ടണിന് എതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. 13ാം തിയതി ബേണ്‍ലിക്കെതിരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത പോര്. ഇതില്‍ രണ്ടിലും ലിവര്‍പൂളും, മാഞ്ചസ്റ്റര്‍ യുനൈറ്റഡും ജയിച്ചാല്‍ പിന്നെ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള പോര് ജനുവരി 17ലേക്ക് എത്തും. 

ജനുവരി പതിനേഴിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ലിവര്‍പൂള്‍ മത്സരം. 2021ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 40ാം മിനിറ്റില്‍ മാര്‍ഷലിന്റേയും, 61ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റേയും ഗോളോടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതുവര്‍ഷം ആഘോഷിച്ചത്. 

പോള്‍ പോഗ്ബയ്ക്ക് എതിരായ ഡഗ്ലസ് ലുയിസിന്റെ ചലഞ്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 61ാം മിനിറ്റില്‍ പെനാല്‍റ്റി നേടിക്കൊടുത്തത്. 58ാം മിനിറ്റിലാണ് ആസ്റ്റന്‍ വില്ല ഗോള്‍ വല കുലുക്കിയത്. തുടരെ 10ാം മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍വി അറിയാതെ മുന്നേറുന്നത്. എട്ട് ജയങ്ങളിലേക്ക് എത്തിയപ്പോള്‍ വഴങ്ങിയത് രണ്ട് സമനില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com