251, 129, 112 തുടരെ മൂന്ന് സെഞ്ച്വറികൾ; ഒന്നാം റാങ്ക് ഇങ്ങനെയും ആഘോഷിക്കാം; ഫോമിന്റെ ഔന്നത്യത്തിൽ കെയ്ൻ വില്ല്യംസൻ

251, 129, 112 തുടരെ മൂന്ന് സെഞ്ച്വറികൾ; ഒന്നാം റാങ്ക് ഇങ്ങനെയും ആഘോഷിക്കാം; ഫോമിന്റെ ഔന്നത്യത്തിൽ കെയ്ൻ വില്ല്യംസൻ
സെഞ്ച്വറി നേടിയ കെയ്ൻ വില്ല്യംസന്റെ അഭിവാദ്യം/ ട്വിറ്റർ
സെഞ്ച്വറി നേടിയ കെയ്ൻ വില്ല്യംസന്റെ അഭിവാദ്യം/ ട്വിറ്റർ

ക്രൈസ്റ്റ്ചർച്ച്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത് തുടർച്ചയായ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയുമായി ആഘോഷിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ. അഞ്ച് വർഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് വില്ല്യംസൻ ഒന്നാം റാങ്കിൽ വീണ്ടുമെത്തിയത്. പാകിസ്ഥാനെതിരെ ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് വില്യംസൻ വീണ്ടും സെഞ്ച്വറി നേടിയത്. 

ടെസ്റ്റ് കരിയറിലെ 24ാം ശതകം കുറിച്ച വില്യംസൻ 112 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 175 പന്തിൽ 16 ഫോറുകൾ സഹിതമാണ് വില്യംസൻ 112 റൺസെടുത്തത്. 

2020ലെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് എന്നിവരെ പിന്തള്ളി വില്യംസൻ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ടെസ്റ്റിൽ വില്യംസന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറിയെന്ന പ്രത്യേകതയുമുണ്ട് ക്രിസ്റ്റ്ചർച്ചിലെ ഈ ശതകത്തിന്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടി കരുത്തുകാട്ടിയ വില്യംസൻ, പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും ശതകം സ്വന്തമാക്കി. പിന്നാലെയാണ് ഒന്നാം റാങ്കിലെത്തിയത്. 

പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് എന്ന നിലയിലാണ് കിവീസ്. പാകിസ്ഥാൻ സ്കോറിനേക്കാൾ 11 റൺസ് മാത്രം പിന്നിൽ. 112 റൺസുമായി വില്ല്യംസൻ പുറത്താകാതെ നിൽക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com