'പയ്യന്‍ ആള് കൊള്ളാമല്ലോ... എജ്ജാതി ഗോള്‍'- പെനാല്‍റ്റി കിക്ക് കണ്ട് ആരാധകര്‍ പറയുന്നു  (വീഡിയോ)

'പയ്യന്‍ ആള് കൊള്ളാമല്ലോ... എജ്ജാതി ഗോള്‍'- പെനാല്‍റ്റി കിക്ക് കണ്ട് ആരാധകര്‍ പറയുന്നു  (വീഡിയോ) 
വീഡിയോ ​ദൃശ്യം
വീഡിയോ ​ദൃശ്യം

ടോക്യോ: ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണ വിധേയമാകുന്ന സംഗതി എന്താണെന്ന് ചോദിച്ചാല്‍ അത് പെനാല്‍റ്റി കിക്കുകള്‍ എടുക്കുന്ന രീതികളാണെന്ന് പറയാം. പനേങ്ക കിക്കുകള്‍ മുതല്‍ വ്യത്യസ്തമായ ഒട്ടനവധി പെനാല്‍റ്റികള്‍ ആരാധകര്‍ കാണാറുണ്ട്. അത്തരമൊരു പെനാല്‍റ്റി കിക്കിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. 

ഒരു സ്‌കൂള്‍ പോരാട്ടത്തില്‍ കുട്ടിത്താരമെടുത്ത പെനാല്‍റ്റിയാണ് ആരാധകരില്‍ കൗതുകമുണര്‍ത്തിയത്. ഇരു കാലുകളും അടുപ്പിച്ച് വളരെ സമയമെടുത്താണ് ഇവിടെ കുട്ടി പെനാല്‍റ്റി അടിക്കുന്നത്. അത് ഗോളായി മാറുകയും ചെയ്തു.  

ജപ്പാനില്‍ നടന്ന സ്‌കൂള്‍ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ കൗതുക പെനാല്‍റ്റിയുടെ പിറവി. ഓള്‍ ജപ്പാന്‍ ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊമി റ്യോട്ട എന്ന വിരുതനാണ് ഇത്തരത്തില്‍ പെനാല്‍റ്റി വലയിലാക്കി ടീമിന് ഗോള്‍ സമ്മാനിച്ചത്. എന്തായാലും പയ്യന്റെ ഗോളടി സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറിക്കഴിഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com