രാഹുല്‍ ദ്രാവിഡോ സച്ചിന്‍ ടെണ്ടുല്‍ക്കറോ? രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, അക്തറിന്റെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 10:58 AM |
Last Updated: 05th January 2021 04:28 PM | A+A A- |
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അക്തര്‍/ഫയല്‍ ചിത്രം
ലാഹോര്‍: ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് ആരെയാവും എന്ന ചോദ്യമാണ് പാക് മുന്‍ പേസര്‍ അക്തറിനെ തേടി എത്തിയത്. ഉത്തരം പറയാന്‍ അക്തറിന് അവിടെ പ്രയാസമുണ്ടായില്ല.
രാഹുല്‍ ദ്രാവിഡ് എന്നാണ് അക്തര്‍ ഇവിടെ പറഞ്ഞത്. ട്വിറ്ററിലെ ആരാധകരുമായുള്ള ചോദ്യോത്തരത്തിലായിരുന്നു സംഭവം. ടെസ്റ്റില്‍ താന്‍ തെരഞ്ഞെടുക്കുക ഇന്ത്യന്‍ വന്‍മതില്‍ ദ്രാവിഡിനെയെന്ന് അക്തര്‍ പറയുന്നു.
If you have to choose one in test ... who it will be ... Sachin or Dravid ?!
— Bijay Kumar (@bijay_speaks) January 3, 2021
മൂന്ന് ഫോര്‍മാറ്റിലേയും മികച്ച കളിക്കാരന്‍ ആര് എന്ന ചോദ്യത്തിന് പാക് താരം ബാബര്‍ അസമിലേക്കും, കോഹ് ലിയിലേക്കുമാണ് അക്തര്‍ വിരല്‍ചൂണ്ടുന്നത്. ഈ യുഗത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്ന ചോദ്യത്തിന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരും അക്തര്‍ പറഞ്ഞു.
Who is the most complete all-format player at the moment? #AskShoaibAkhtar
— CricTracker (@Cricketracker) January 3, 2021