കെ എല്‍ രാഹുലിന് പരിക്ക്, അവസാന രണ്ട് ടെസ്റ്റും കളിക്കില്ല; മൂന്നാഴ്ച നഷ്ടം

ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്ക് റിസര്‍വ് വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുലിനെ പരിഗണിക്കില്ല
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്ക് റിസര്‍വ് വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുലിനെ പരിഗണിക്കില്ല. കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് രാഹുലിനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. 

ജനുവരി രണ്ടിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുമ്പോഴാണ് രാഹുലിന് പരിക്കേറ്റത്. രാഹുല്‍ ഉടനെ നാട്ടിലേക്ക് മടങ്ങും. എന്‍സിഎയില്‍ റിഹാബിലിറ്റേഷനും ആരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. 

മൂന്ന് ആഴ്ചത്തെ സമയമാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ രാഹുലിന് വേണ്ടി വരിക. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ രാഹുല്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുലിനെ പരിഗണിച്ചേക്കാനുള്ള സാധ്യതകള്‍ തെളിയവെയാണ് പരിക്ക് വില്ലനായി എത്തുന്നത്. 

മെല്‍ബണില്‍ പരിശീലനം നടത്തവെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പൂജാരയുടെ കൈവിരലിനും പരിക്കേറ്റിരുന്നു. ഇത് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തിയിരുന്നു എങ്കിലും ഏതാനും സമയത്തിന് ശേഷം നെറ്റ്‌സിലേക്ക് പൂജാര ബാറ്റ് ചെയ്യാന്‍ എത്തിയതോടെ ആശ്വാസമാവുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും ജയം പിടിച്ച് 1-1 എന്ന് സമനില പിടിക്കുകയാണ് ഇരു ടീമുകളും ഇപ്പോള്‍ പരമ്പരയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com