വാര്‍ണറെ എങ്ങനെ പുറത്താക്കാം? രഹസ്യം ഡികോഡ് ചെയ്യാന്‍ റിഷഭ് പന്തിനോട് വസീം ജാഫര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 03:12 PM |
Last Updated: 06th January 2021 03:12 PM | A+A A- |
റിഷഭ് പന്ത്/ ചിത്രം: ട്വിറ്റർ
മുംബൈ: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ കരുത്ത് കൂട്ടി എത്തുന്ന ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് വഴി ഉപദേശിച്ച് വസീം ജാഫര്‍. നാല് ഫോട്ടോകള്‍ പങ്കുവെച്ച് ഇതില്‍ നിന്ന് വഴി ഡികോഡ് ചെയ്ത് എടുക്കാനാണ് പന്തിനോട് വസീം ജാഫര്‍ പറയുന്നത്.
ബുട്ട ബൊമ്മ പാട്ട് പാടി വിക്കറ്റ് വീഴ്ത്താനാണ് ജാഫര്‍ ചിത്രങ്ങളിലൂടെ പറയുന്നത്. നേരത്തെ രഹാനെയ്ക്കും രഹസ്യ വാക്കുകളിലൂടെ വസീം ജാഫര്‍ തന്ത്രമോതിയിരുന്നു. കെ എല്‍ രാഹുലിനേയും ശുഭ്മാന്‍ ഗില്ലിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് അന്ന് രഹാനെയ്ക്ക് വസീം ജാഫര്‍ രഹസ്യ സന്ദേശം അയച്ചത്.
Easy one for you @RishabhPant17 #decode #AUSvIND
— Wasim Jaffer (@WasimJaffer14) January 5, 2021
Cc: @ashwinravi99 @imjadeja pic.twitter.com/8UJazm7Kh4
പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാവാത്ത വാര്‍ണര്‍ മൂന്നാം ടെസ്റ്റ് കളിക്കുമോ എന്ന ആശയ കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ണര്‍ കളിക്കുമെന്ന് സിഡ്‌നി ടെസ്റ്റിന് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നായകന്‍ തിം പെയ്ന്‍ വ്യക്തമാക്കി.