ബോക്‌സിങ് ഡേ ടെസ്റ്റ്; ആരാധകരില്‍ ഒരാള്‍ കളി കണ്ട് മടങ്ങിയത് കോവിഡുമായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 10:08 AM |
Last Updated: 06th January 2021 10:08 AM | A+A A- |

മെല്‍ബണില്‍ രഹാനെയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഗ്യാലറിയിലുണ്ടായിരുന്ന കാണികളില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്. ഇതോടെ ഇയാള്‍ ഇരുന്ന ഭാഗത്ത് ഇരുന്നവരോട് ഐസൊലേഷനില്‍ പോവാനും, കോവിഡ് പരിശോധന നടത്താനും നിര്‍ദേശമുണ്ട്.
ഗ്രേറ്റ് സൗത്ത് സ്റ്റാന്‍ഡില്‍ സോണ്‍ 5ല്‍ ഇരുന്നവരോടാണ് ഐസൊലേഷനില്‍ പോവാന്‍ ഡിപ്പാര്‍ട്ട്‌മെന്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഡിസംബര്‍ 27ന് 12.30നും 3.30നും ഇടയില്‍ ഇവിടെ ഇരുന്നവര്‍ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുന്നത് വരെ ഐസൊലേഷനില്‍ പോവണം.
ഇയാള്‍ സ്‌റ്റേഡിയത്തില്‍ വെച്ചല്ല കോവിഡ് ബാധിതനായിരിക്കുന്നത് എന്നും എംസിസിയുടെ പ്രസ്താവനയില്‍ പറയുന്നു. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഓരോ ദിനം കഴിഞ്ഞപ്പോഴും വലിയ രീതിയില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടന്നിരുന്നു. സ്റ്റേഡിയത്തില്‍ ഉടനീളം 275 ഹാന്‍ഡ് സാനിറ്റൈസിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നതായും എംസിസി വ്യക്തമാക്കി.
മൂന്നാം ടെസ്റ്റ് നടക്കുന്ന സിഡ്‌നിയില്‍ കളി കാണാന്‍ എത്തുന്നവര്‍ക്ക് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ 1000 ഓസ്‌ട്രേലിയന്‍ ഡോളറാണ് പിഴയായി അടക്കേണ്ടി വരിക.