ആരോഗ്യനിലയില്‍ നല്ല പുരോഗതി; സൗരവ് ഗാംഗുലി ജനുവരി ഏഴിന് ആശുപത്രി വിടും

ആരോഗ്യനില വളരെ അധികം മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ജനുവരി ഏഴിന് ഡിസ്ചാര്‍ജ് ചെയ്യും
സൗരവ് ഗാംഗുലി/ ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ആരോഗ്യനില വളരെ അധികം മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ജനുവരി ഏഴിന് ഡിസ്ചാര്‍ജ് ചെയ്യും. ജനുവരി ആറിന് ഗാംഗുലിക്ക് ആശുപത്രി വിടാനാവും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 

എന്നാല്‍ ഏതാനും ടെസ്റ്റുകള്‍ വീണ്ടും നടത്തണം എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഡിസ്ചാര്‍ജ് ഒരു ദിവസം നീണ്ടത്. ജനുവരി രണ്ടിനാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വസതിയില്‍ വ്യായാമം ചെയ്യുന്നതിന് ഇടയില്‍ ശാരീരിക അസ്വസ്ഥതകള്‍ നേരിടുകയായിരുന്നു. 

കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് മൂന്ന് ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രധാന ഹൃദയ ധമനിയിലെ ബ്ലോക്ക് ജനുവരി രണ്ടിന് തന്നെ നീക്കിയതായി ആശുപത്രി അറിയിച്ചു. 

ഇനി അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി വേണ്ടി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 3-4 ആഴ്ചയുടെ വിശ്രമമാണ് ഇനി ഗാംഗുലിക്ക് വേണ്ടി വരിക. ഇനിയുള്ള രണ്ട് ബ്ലോക്കുകള്‍ നീക്കാന്‍ ശസ്ത്രക്രിയ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും വുഡ്‌ലാന്‍ഡ് ഹോസ്പിറ്റല്‍ തലവന്‍ ഡോ ബസു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com