സിഡ്‌നി ടെസ്റ്റ്: രോഹിത് ശര്‍മ ഓപ്പണറാവും, സ്ഥിരീകരിച്ച് രഹാനെ

സിഡ്‌നി ടെസ്റ്റിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രഹാനെ ഇക്കാര്യം വ്യക്തമാക്കിയത്
രോഹിത് ശര്‍മ/ഫയല്‍ ഫോട്ടോ
രോഹിത് ശര്‍മ/ഫയല്‍ ഫോട്ടോ

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ രഹാനെ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. സിഡ്‌നി ടെസ്റ്റിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രഹാനെ ഇക്കാര്യം വ്യക്തമാക്കിയത്. 

മായങ്കിന് പകരമായിരിക്കും രോഹിത് പ്ലേയിങ് ഇലവനിലേക്ക് എത്തുക എന്നാണ് സൂചന. രോഹിത്തിനൊപ്പം ഗില്ലായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. നേരത്തെ രോഹിത്തിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മുതല്‍ ഓപ്പണിങ്ങില്‍ കളിക്കുന്ന രോഹിത് ഓസ്‌ട്രേലിയയിലും അത് തുടരുന്നു. 

വിഹാരിയെ ടീമില്‍ നിലനിര്‍ത്തുമോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. ബൗളിങ്ങില്‍ ഇനി എന്തെല്ലാം മാറ്റമായിരിക്കും ഇന്ത്യ കൊണ്ടുവരിക എന്നതും വ്യക്തമല്ല. ബൂമ്രയ്ക്കും മുഹമ്മദ് സിറാജിനും ഒപ്പം ഏതെല്ലാം പേസര്‍മാരാവും ടീമിലേക്ക് എത്തുക എന്നതാണ് കണ്ടറിയേണ്ടത്. സെയ്‌നി, ഷര്‍ദുള്‍, നടരാജന്‍ എന്നിവരാണ് ഊഴം കാത്തിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com