പുതിയ രണ്ട് ഐപിഎല്‍ ടീമുകള്‍ക്കായി പണമെറിയണം, 1500 കോടി രൂപ അടിസ്ഥാന വില

പുതിയ ടീം രൂപീകരിക്കുന്നതിന് വേണ്ട അടിസ്ഥാന വില സംബന്ധിച്ച് സൂചന നല്‍കുകയാണ് ബിസിസിഐ വൃത്തങ്ങള്‍ ഇപ്പോള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2022ലെ ഐപിഎല്‍ സീസണില്‍ 10 ടീമുകളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. പുതിയ ടീം രൂപീകരിക്കുന്നതിന് വേണ്ട അടിസ്ഥാന വില സംബന്ധിച്ച് സൂചന നല്‍കുകയാണ് ബിസിസിഐ വൃത്തങ്ങള്‍ ഇപ്പോള്‍. 

അടിസ്ഥാന വിലയെ പറ്റിയുള്ള അന്തിമ തീരുമാനമായിട്ടില്ല. ബിസിസിഐ വാര്‍ഷിക യോഗത്തില്‍ ഇത് സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നു. ഐപിഎല്‍ ടീമിനെ സ്വന്തമാക്കുക എന്നതിന് ഇപ്പോള്‍ വിലയേറുന്നു. 1500 കോടി രൂപയില്‍ താഴെയായിരിക്കില്ല ടീം രൂപീകരിക്കുന്നതിനുള്ള അടിസ്ഥാന വില. അല്ലെങ്കില്‍ അതില്‍ കൂടുതല്‍, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

1500 കോടി രൂപ എന്നത് വലിയ തുകയല്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 1100 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 50 ശതമാനം ഓഹരി ജെഎസ്ഡബ്ല്യു കമ്പനി സ്വന്തമാക്കിയത്. ഓരോ സീസണ്‍ കഴിയുമ്പോഴും ഐപിഎല്‍ ടീമുകളുടെ മൂല്യം കൂടുകയാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com