മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യ മടങ്ങും? ബ്രിസ്‌ബേന്‍ ക്വാറന്റൈനില്‍ ബിസിസിഐ നിലപാട് കടുപ്പിക്കുന്നു

ടീം ക്വാറന്റൈനില്‍ ഇരിക്കണം എന്നാണ് ബ്രിസ്‌ബേനിലെ നിയമം എങ്കില്‍ നാലാം ടെസ്റ്റ് സിഡ്‌നിയില്‍ തന്നെ നടത്തണം. അതല്ലെങ്കില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായി വെട്ടിച്ചുരുക്കണം
സിഡ്‌നിയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം/ഫോട്ടോ: എപി
സിഡ്‌നിയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ബ്രിസ്‌ബേന്‍ ടെസ്റ്റ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ടീം ക്വാറന്റൈനില്‍ ഇരിക്കണം എന്നാണ് ബ്രിസ്‌ബേനിലെ നിയമം എങ്കില്‍ നാലാം ടെസ്റ്റ് സിഡ്‌നിയില്‍ തന്നെ നടത്തണം. അതല്ലെങ്കില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായി വെട്ടിച്ചുരുക്കണം എന്നാണ് ബിസിസിഐയുടെ നിലപാട് എന്ന് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്യൂന്‍സ് ലാന്‍ഡിലെ മേയര്‍ ആയാലും, രാജാവ് ആയാലും അത് ഇന്ത്യയുടെ തലവേദന അല്ല. ടീം ഒരിക്കല്‍ കൂടി ക്വാറന്റൈനില്‍ ഇരിക്കണം എന്നാണ് ബ്രിസ്‌ബേനിലെ നിയമം എങ്കില്‍ നാലാം ടെസ്റ്റ് സിഡ്‌നിയില്‍ തന്നെ നടത്തുകയോ, അതല്ലെങ്കില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായി വെട്ടിച്ചുരുക്കുകയോ വേണം, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാണികളെ ബ്രിസ്‌ബേനില്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നു? പ്രാദേശികര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം? പിന്നെ എന്തിനാണ് ടീം സിഡ്‌നിയില്‍ തുടരുന്നത് എന്നും ബിസിസിഐ വൃത്തങ്ങള്‍ ചോദിക്കുന്നു. ഓസ്‌ട്രേലിയയില്‍ പെര്‍ഫോം ചെയ്യാനും എന്റര്‍ടെയ്ന്‍മെന്റ് നല്‍കാനും എത്തിയിരിക്കുന്ന കൂട്ടിലടച്ച പ്രാവുകളാണ് ഇന്ത്യ എന്ന നിലയിലാണ് ഓസ്‌ട്രേലിയ കാണുന്നത് എന്നും വിമര്‍ശനം ഉയരുന്നു. 

വരുമാനം നേടിത്തരുന്നതാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര. എന്നാല്‍ ഇന്ത്യ ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്ത് തരുന്നു എന്ന മനോഭാവം വേണ്ടെന്നാണ് ക്യൂന്‍സ് ലാന്‍ഡ് മന്ത്രി റോസ് ബേറ്റ്‌സ് പറഞ്ഞത്. ഇതിലെല്ലാം ബിസിസിഐ അതൃപ്തരാണെന്നാണ് സൂചന. ടീമിനുള്ളില്‍ ബിസിസിഐ ചര്‍ച്ച നടത്തിയതായും, ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഉടന്‍ നിലപാട് അറിയിക്കും എന്നുമാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com