'ആരോഗ്യവാനാണ്, ഉടന്‍ പറക്കാനാവുമെന്ന് കരുതുന്നു'; ആശുപത്രി വിട്ട് സൗരവ് ഗാംഗുലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 11:17 AM |
Last Updated: 07th January 2021 11:58 AM | A+A A- |

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി/ഫോട്ടോ: പിടിഐ
കൊല്‍ക്കത്ത: ആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ട് ഇന്ത്യന്‍ മുന്‍ നായകനും, ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി ആറ് ദിവസം കഴിഞ്ഞാണ് ഗാംഗുലി ആശുപത്രി വിട്ടത്.
ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ഉടന്‍ പറക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി വിട്ട അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും ഗാംഗുലി നന്ദി പറഞ്ഞു. ആദ്യം തന്നെ എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദി പറയുകയാണ്. പ്രത്യേകിച്ച് വുഡ്‌ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക്. എന്റെ കാര്യത്തില്‍ കരുതലെടുത്ത അവര്‍ക്ക് നന്ദി, ഗാംഗുലി പറഞ്ഞു.
നമ്മുടെ ജീവന്‍ തിരികെ പിടിക്കാനാണ് ആശുപത്രിയിലേക്ക് നമ്മള്‍ വരുന്നത് എന്നാണ് അവര്‍ പറയുന്നത്. അത് അങ്ങനെ തന്നെയാണ് എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി രണ്ടിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വസതിയില്‍ വ്യയാമം ചെയ്യുന്നതിന് ഇടയില്‍ ശാരീരിക പ്രയാസം നേരിടുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ എത്തിച്ച ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. മൂന്ന് ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രധാന ഹൃദയ ധമനിയിലെ ബ്ലോക്ക് നീക്കം ചെയ്തു.