പരിക്കിന്റെ കാര്യം വിടാം, പക്ഷേ ആ ഷോട്ടോ? വാര്‍ണര്‍ക്ക് എതിരെ മുന്‍ ഓസീസ് താരങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 11:57 AM |
Last Updated: 07th January 2021 12:03 PM | A+A A- |
സിഡ്‌നിയില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് സിറാജ്/വിഡിയോ ദൃശ്യം
സിഡ്‌നി: പരിക്കിന്റെ പിടിയില്‍ നിന്ന് എത്തിയ ഡേവിഡ് വാര്‍ണര്‍ സിഡ്‌നിയിലെ ഒന്നാം ഇന്നിങ്‌സില്‍ 8 പന്തില്‍ നിന്ന് 5 റണ്‍സ് എടുത്ത് മടങ്ങി. ഇന്നിങ്‌സിലെ നാലാമത്തെ ഓവറില്‍ വിക്കറ്റ് കളഞ്ഞ വാര്‍ണറുടെ ഷോട്ടിനെ വിമര്‍ശിച്ചാണ് ഇപ്പോള്‍ മുന്‍ താരങ്ങള്‍ എത്തുന്നത്.
100 ശതമാനം ഫിറ്റ്‌നസ് എന്നതിന്റെ ഏഴയലത്ത് പോലും വാര്‍ണര്‍ ഇല്ലെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്ക് ഹസി പറഞ്ഞു. വാര്‍ണറുടെ ലൂസ് ഷോട്ടിനെ ഓസ്‌ട്രേലിയന്‍ മുന്‍ താരം മാര്‍ക് വോയും വിമര്‍ശിച്ചു.
എറൗണ്ട് ഓഫായി എത്തി പിച്ച് ചെയ്തതിന് ശേഷം അകന്ന് പോയ പന്തില്‍ ബാറ്റ് സ്വിങ് ചെയ്യിച്ച് ഷോട്ട് കളിക്കാനായിരുന്നു വാര്‍ണറുടെ ശ്രമം. എന്നാല്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ പൂജാരയുടെ കൈകളിലേക്ക് എത്തി.
— Cricket on BT Sport (@btsportcricket) January 6, 2021
Welcome back to Test cricket, David Warner...
He chases one from Mohammed Siraj and goes early doors.
He even got a bit of a send-off #AUSvIND pic.twitter.com/ijfWBYLEWf
ലൂസ് ഷോട്ടായിരുന്നു അത്. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ 20 മിനിറ്റില്‍ കളിക്കാവുന്ന ഷോട്ട് അല്ല അത്. ഡ്രൈവ് ചെയ്യാന്‍ പാകത്തില്‍ അല്ല ആ ഡെലിവറി വന്നത്. വൈഡായി പോയ പന്തിലേക്ക് കൈ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റീവ് വോ പറഞ്ഞു.
പരിക്കിന്റെ പ്രശ്‌നമില്ലെങ്കില്‍ പോലും, ആ ഡെലിവറിയുടെ അടുത്തേക്ക് എത്തുന്നതിനായി ഒരു സ്‌റ്റെപ്പ് മുന്‍പോട്ട് വെക്കണമായിരുന്നു. ക്ഷമയില്ലാത്ത ഷോട്ടായിരുന്നു അതെന്നും വോ പറഞ്ഞു. നമ്മള്‍ കണ്ട ഡേവിഡ് വാര്‍ണര്‍ അല്ല ഇതെന്നാണ് ഹസി പറഞ്ഞത്. 100 ശതമാനം ഫിറ്റ്‌നസ് എന്നതിന്റെ അടുത്ത് പോലും വാര്‍ണര്‍ എത്തിയിട്ടില്ല. അതൊരു നല്ല സൂചന അല്ലെന്നും അദ്ദേഹം പറഞ്ഞു.