ഹൃദയം നിറഞ്ഞ സന്തോഷം കണ്ണീരായി ഒഴുകി, ദേശിയ ഗാനം പാടവെ വികാരാധീനനായി മുഹമ്മദ് സിറാജ് 

സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് നിന്ന് ദേശീയ ഗാനം പാടിയപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷം സിറാജിന്റെ കണ്ണുകളിലൂടെ ഒഴുകി
സിഡ്‌നിയില്‍ ദേശിയ ഗാനത്തിന് ഇടയില്‍ വികാരാധീതനാവുന്ന മുഹമ്മദ് സിറാജ്‌
സിഡ്‌നിയില്‍ ദേശിയ ഗാനത്തിന് ഇടയില്‍ വികാരാധീതനാവുന്ന മുഹമ്മദ് സിറാജ്‌

സിഡ്‌നി: ദേശിയ ഗാനം പാടുന്നതിന് ഇടയില്‍ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു മുഹമ്മദ് സിറാജിന്റെ. സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് നിന്ന് ദേശീയ ഗാനം പാടിയപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷം സിറാജിന്റെ കണ്ണുകളിലൂടെ ഒഴുകി. 

സിറാജിന്റെ കവിളിലൂടെ ഒഴുകിയെത്തിയ കണ്ണുനീര്‍ ക്യാമറകള്‍ ഒപ്പിയെടുത്തു. ആരാധകരുടേയും ഹൃദയം തൊടുകയാണ് സംഭവം. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ട്വിറ്ററിലൂടെ സിറാജിന്റെ വീഡിയോ പങ്കുവെച്ച് എത്തി. 

അവിടെ നിന്ന് ലഭിച്ച പ്രചോദനം കളിയുടെ തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജ് പ്രയോജനപ്പെടുത്തി. ഓസീസ് ബാറ്റിങ് നിരയ്ക്ക് കരുത്ത് നിറയ്ക്കാന്‍ എത്തിയ ഡേവിഡ് വാര്‍ണറെ മുഹമ്മദ് സിറാജ് ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ എത്തിച്ചു. 

മുഹമ്മദ് സിറാജിനെ തീരെ എളുപ്പമായിരുന്നില്ല ഓസീസ് പര്യടനം. സിറാജ് ഓസ്‌ട്രേലിയയിലായിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. പിതാവിനെ അവസാനമായി കാണാന്‍ സിറാജിന് കഴിഞ്ഞില്ല. എന്നാല്‍ ടീമിനൊപ്പം തുടരാനാണ് സിറാജ് തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com