ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ വനിതാ അമ്പയര്‍, വാര്‍ണറെ ശാസിച്ച്‌ തുടക്കമിട്ട് പോളോസാക്‌

പുരുഷന്മാരുടെ ഡൊമസ്റ്റിക് ക്രിക്കറ്റിലും, ഏകദിനത്തിലും അമ്പയറായി എത്തുന്ന ആദ്യ വനിതാ എന്ന നേട്ടം നേരത്തെ തന്നെ ഇവര്‍ സ്വന്തമാക്കിയിരുന്നു
സിഡ്‌നി ടെസ്റ്റിലെ അമ്പയര്‍മാര്‍ക്കൊപ്പം പോളോസാക്: ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
സിഡ്‌നി ടെസ്റ്റിലെ അമ്പയര്‍മാര്‍ക്കൊപ്പം പോളോസാക്: ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

സിഡ്‌നി: ചരിത്രമെഴുതി ഓസ്‌ട്രേലിയയുടെ ക്ലെയര്‍ പോളോസാക്ക്. പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റില്‍ അമ്പയറായി എത്തുന്ന ആദ്യ വനിതാ എന്ന നേട്ടമാണ് ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിലൂടെ പോളോസാക് സ്വന്തമാക്കിയത്. 

പുരുഷന്മാരുടെ ഡൊമസ്റ്റിക് ക്രിക്കറ്റിലും, ഏകദിനത്തിലും അമ്പയറായി എത്തുന്ന ആദ്യ വനിതാ എന്ന നേട്ടം നേരത്തെ തന്നെ ഇവര്‍ സ്വന്തമാക്കിയിരുന്നു. വാര്‍ണര്‍ ശാസിച്ചാണ് ചരിത്രമെഴുതിയ ദിനത്തില്‍ തന്നെ പോളോസാക്‌ തന്റെ ധൈര്യം ലോകത്തെ കാണിച്ചത്. 

ആദ്യ ദിനം പന്ത് എറിയുന്നതിന് മുന്‍പ് ഡേവിഡ് വാര്‍ണറോട് പിച്ചില്‍ നിന്ന് മാറി നില്‍ക്കാനും, ഷാഡോ ബാറ്റിങ് റോപ്പിന് അപ്പുറം ചെയ്യാനുമാണ് പോളോസാക്‌ പറഞ്ഞത്. സിഡ്‌നി ടെസ്റ്റില്‍ ഫോര്‍ത്ത് അമ്പയറാണ് ഇവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com