സിഡ്‌നി ടെസ്റ്റ്: മഴ വഴിമാറി, കളി പുനരാരംഭിച്ചു; 33 ഓവര്‍ നഷ്ടം

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങി ഓസ്‌ട്രേലിയ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ എത്തിയത്
സിഡ്‌നിയില്‍ വാര്‍ണറുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സിഡ്‌നിയില്‍ വാര്‍ണറുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

സിഡ്‌നി: രസം കൊല്ലിയായി മഴ എത്തിയതിന് പിന്നാലെ സിഡ്‌നിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പുനരാരംഭിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങി ഓസ്‌ട്രേലിയ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ എത്തിയത്. 

നാല് മണിക്കൂറാണ് മഴയെ തുടര്‍ന്ന് നഷ്ടമായത്. 33 ഓവര്‍ മഴയെടുത്തു. മഴ മേഘങ്ങള്‍ മാറി തെളിഞ്ഞ കാലാവസ്ഥയിലേക്ക് ഇപ്പോള്‍ എത്തിയതോടെ മഴ ഇന്ന് ഇനിയും വില്ലനായി എത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിശ്ചിത സമയത്തില്‍ നിന്നും 30 മിനിറ്റി വൈകിയായിരിക്കും ആദ്യ ദിനം അവസാനിക്കുക.

ഡേവിഡ് വാര്‍ണര്‍ ടീമിലേക്ക് എത്തിയത് ഓസ്‌ട്രേലിയക്ക് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ഓസീസ് ഇന്നിങ്‌സിന്റെ നാലാമത്തെ ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങി. മുഹമ്മദ് സിറാജിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി ചേതേശ്വര്‍ പൂജാരയ്ക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com