ഓസ്‌ട്രേലിയ 338ന് ഓള്‍ഔട്ട്; നാല് വിക്കറ്റും, ഒരു റണ്‍ഔട്ടുമായി നിറഞ്ഞ് രവീന്ദ്ര ജഡേജ

സെഞ്ചുറി പിന്നിട്ട നിന്ന സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ റണ്‍ഔട്ട് ആക്കിയതോടെയാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്‌സിന് തിരശീല വീണത്
സിഡ്‌നിയില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി
സിഡ്‌നിയില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 338 റണ്‍സിന് ഓള്‍ഔട്ട്. സെഞ്ചുറി പിന്നിട്ട നിന്ന സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ റണ്‍ഔട്ട് ആക്കിയതോടെയാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്‌സിന് തിരശീല വീണത്. 

സിംഗിളെടുത്തതിന് പിന്നാലെ രണ്ടാമത്തെ റണ്ണിനായി ഓടിയതോടെയാണ് സ്മിത്ത് റണ്‍ഔട്ടിന് വഴിയൊരുക്കിയത്. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ സ്മിത്ത് മൂന്നാം ടെസ്റ്റില്‍ 226 പന്തില്‍ നിന്ന് 16 ഫോറിന്റെ അകമ്പടിയോടെ 131 റണ്‍സ് എടുത്താണ് ഫോമിലേക്ക് തിരികെ എത്തിയത്. 

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറിക്ക് അടുത്തെത്തിയ ലാബുഷെയ്‌നിനെ പുറത്താക്കിയാണ് ഇന്ത്യ കളി തുടങ്ങിയത്. 196 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ ലാബുഷെയ്‌നിനെ രവീന്ദ്ര ജഡേജ കുടുക്കുകയായിരുന്നു. ലാബുഷെയ്ന്‍ പുറത്തായതിന് ശേഷം ഒരു ബാറ്റ്‌സ്മാനും പിടിച്ചു നില്‍ക്കാനായില്ല. 

വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്ത് ഓസീസിനെ മാന്യമായ സ്‌കോറില്‍ എത്തിക്കാന്‍ പൊരുതുകയായിരുന്നു. സ്മിത്തിന്റെ ടെസ്റ്റിലെ 27ാം സെഞ്ചുറിയാണ് ഇത്. ടെസ്റ്റ് സെഞ്ചുറിയില്‍ കോഹ് ലിക്കൊപ്പം എത്താന്‍ ഇതിലൂടെ സ്മിത്തിനായി. ഇന്ത്യന്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. ബൂമ്രയും, നവ്ദീപ് സെയ്‌നിയും രണ്ട് വിക്കറ്റ് വീതവും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും പിഴുതു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com