ഓപ്പണിങ് സഖ്യത്തെ പിരിച്ച് ഹെയ്‌സല്‍വുഡ്; രോഹിത് മടങ്ങി, താളം കണ്ടെത്തി ശുഭ്മാന്‍ ഗില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 11:55 AM |
Last Updated: 08th January 2021 11:55 AM | A+A A- |
സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ നിലയുറപ്പിച്ച് മുന്‍പോട്ട് പോവുന്നതിന് ഇടയില്‍ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടമായി. 27 ഓവറില്‍ 70 റണ്‍സിലേക്ക് എത്തിയപ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്.
77 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 26 റണ്‍സ് എടുത്ത് നില്‍ക്കെ ഹേയ്‌സല്‍വുഡ് രോഹിത്തിനെ കോട്ട് ആന്‍ഡ് ബൗള്‍ഡ് ആക്കുകയായിരുന്നു. ഹെയ്‌സല്‍വുഡിന്റെ എറൗണ്ട് ഓഫ് ഡെലിവറിയില്‍ ഡ്രൈവ് കളിക്കാന്‍ ശ്രമിച്ച രോഹിത്തിന് പിഴച്ചു. എന്നാല്‍ ഹെയ്‌സല്‍വുഡിന് നേരെ പന്ത് എത്തിയതോടെ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം പിരിഞ്ഞു.
തന്റെ രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിച്ച് ക്രീസില്‍ തുടക്കം മുതല്‍ നില്‍ക്കുകയാണ് ശുഭ്മാന്‍ ഗില്‍. 90 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെ അകമ്പടിയോടെ 42 റണ്‍സുമായി ക്രീസില്‍ തുടരുകയാണ് ഗില്‍. 263 റണ്‍സ് ആണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്‍പില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്നതിനായി മറികടക്കേണ്ടതായുള്ളത്.
What a shot. What a shot!
— cricket.com.au (@cricketcomau) January 8, 2021
Live #AUSvIND: https://t.co/xdDaedY10F pic.twitter.com/lTYpd0SWHb