27 ടെസ്റ്റ് സെഞ്ചുറിയുമായി കോഹ്‌ലിക്കൊപ്പം കട്ടയ്ക്ക്; റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകനെ കടത്തി വെട്ടി സ്റ്റീവ് സ്മിത്ത് 

കോവിഡ് കാലത്ത് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ ആദ്യ രണ്ട് ടെസ്റ്റിലും സ്മിത്തിന് കാലിടറി. എന്നാല്‍ ക്ലാസ് എന്നത് പൊയ്‌പ്പോവില്ലെന്ന് സിഡ്‌നിയില്‍ സ്മിത്ത് തെളിയിച്ചു
വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ

സിഡ്‌നി: ഇന്ത്യക്കെതിരെ 13 ടെസ്റ്റുകളാണ് സ്റ്റീവ് സ്മിത്ത് ഇതുവരെ കളിച്ചത്. 25 ഇന്നിങ്‌സും. 73.50 എന്ന വിസ്മയിപ്പിക്കുന്ന ബാറ്റിങ് ശരാശരിയാണ് ഇന്ത്യക്കെതിരെ സ്മിത്തിനുള്ളത്. പക്ഷേ കോവിഡ് കാലത്ത് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ ആദ്യ രണ്ട് ടെസ്റ്റിലും സ്മിത്തിന് കാലിടറി. എന്നാല്‍ ക്ലാസ് എന്നത് പൊയ്‌പ്പോവില്ലെന്ന് സിഡ്‌നിയില്‍ സ്മിത്ത് തെളിയിച്ചു,. 

ഇന്ത്യക്കെതിരെ ഏഴ് സെഞ്ചുറികളാണ് ഇതുവരെ സ്മിത്ത് നേടിയിരിക്കുന്നത്. ടെസ്റ്റ് കരിയറിലെ സ്മിത്തിന്റെ 27ാം സെഞ്ചുറിയും. ടെസ്റ്റിലെ സെഞ്ചുറി നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്കൊപ്പം കിടപിടിക്കാനുമായി ഇവിടെ സ്മിത്തിന്. 

2020ല്‍ കോഹ് ലിയെ പോലെ സ്മിത്തിനും ടെസ്റ്റില്‍ സെഞ്ചുറിയില്ല. 2019 സെപ്തംബറിലാണ് സ്മിത്ത് അതിന് മുന്‍പ് സെഞ്ചുറി നേടിയത്. 87 ടെസ്റ്റുകളാണ് 27 സെഞ്ചുറിയിലേക്ക് എത്താന്‍ കോഹ് ലിക്ക് വേണ്ടിവന്നത്. എന്നാല്‍ സ്മിത്തിന് വേണ്ടിവന്നത് 76 ടെസ്റ്റുകളും. ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറികള്‍ എന്ന നേട്ടത്തില്‍ ഡോണ്‍ ബ്രാഡ്മാന് പിന്നിലുള്ളത് സ്മിത്താണ്. 

136ാം ഇന്നിങ്‌സിലാണ് സ്മിത്ത് 27ാം സെഞ്ചുറി നേടിയത്. 141 ഇന്നിങ്‌സുകളാണ് 27ാം സെഞ്ചുറിയിലേക്ക് എത്താന്‍ സച്ചിനും കോഹ് ലിക്കകും വേണ്ടിവന്നത്. അര്‍ധ സെഞ്ചുറികളിലേക്ക് വരുമ്പോള്‍ കോഹ് ലിയേക്കാള്‍ മുന്‍പില്‍ സ്മിത്തുണ്ട്. 23 അര്‍ധ ശതകങ്ങളാണ് കോഹ് ലി നേടിയത്. സ്മിത്ത് 29. സ്മിത്തിന്റെ ബാറ്റിങ് ശരാശരി 61ന് മുകളിലാണ്. എന്നാല്‍ കോഹ് ലിയുടേത് 53.41. 

ടെസ്റ്റിലെ റണ്‍വേട്ടയിലും കോഹ് ലിയെ സ്മിത്ത് മറികടന്നു. 87 ടെസ്റ്റിലായി 147 ഇന്നിങ്‌സില്‍ നിന്ന് 7318 റണ്‍സ് ആണ് കോഹ് ലി നേടിയത്. 136 ഇന്നിങ്‌സില്‍ നിന്ന് 7368 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. 239 റണ്‍സ് ആണ് സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 254 റണ്‍സ് ആണ് കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com