നാട്ടിലെ ബാറ്റിങ് ശരാശരി ഞെട്ടിക്കും, വിദേശത്തേയോ? നാണക്കേടിന്റെ കണക്കില്‍ രോഹിത് ശര്‍മ

ഹോം-എവേ ബാറ്റിങ് ശരാശരിയിലെ വ്യത്യാസത്തില്‍ മറ്റ് കളിക്കാരേക്കാള്‍ ബഹുദൂരം മുന്‍പിലാണ് രോഹിത്
രോഹിത് ശര്‍മ/ ഫയല്‍ ചിത്രം
രോഹിത് ശര്‍മ/ ഫയല്‍ ചിത്രം

സിഡ്‌നി: ഇന്ത്യയില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ശരാശരി എടുത്താല്‍ ആരും ഞെട്ടും. 88.33 ആണ് ഇന്ത്യന്‍ ഉപനായകന്റെ ഇന്ത്യന്‍ മണ്ണിലെ ബാറ്റിങ് ശരാശരി. എന്നാല്‍ ഇന്ത്യക്ക് പുറത്തോ? ഹോം-എവേ ബാറ്റിങ് ശരാശരിയിലെ വ്യത്യാസത്തില്‍ മറ്റ് കളിക്കാരേക്കാള്‍ ബഹുദൂരം മുന്‍പിലാണ് രോഹിത്. 

ഇവിടെ നാണക്കേടിന്റെ നേട്ടമാണെന്ന് മാത്രം. വിദേശത്ത് 26.32 ആണ് രോഹിത്തിന്റെ ബാറ്റിങ് ശരാശരി. ഹോം-എവേ ബാറ്റിങ് ശരാശരിയിലെ വ്യത്യാസം 62.01. ഹോം-എവേ ബാറ്റിങ് ശരാശരിയിലെ വ്യത്യാസത്തില്‍ രണ്ടാമത് നില്‍ക്കുന്ന മോമിനുള്ളിന്റെ 35.11 ആണ്. 

മോമിനുള്ളിന്റെ ഹോം ബാറ്റിങ് ശരാശരി 57.41 ആണ്. വിദേശത്തേത് 22.3. പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിജയ് ഹസാരെയാണ്. ഇന്ത്യയില്‍ 69.56 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. വിദേശത്ത് 35.97. കമ്രാന്‍ അക്മലിന്റെ പാകിസ്ഥാനിലെ ബാറ്റിങ് ശരാശരി 56.74. വിദേശത്തേക് 23.43. വാര്‍ണറാണ് അഞ്ചാം സ്ഥാനത്ത്. 65.06 ആണ് വാര്‍ണറുടെ ഓസ്‌ട്രേലിയയിലെ ബാറ്റിങ് ശരാശരി. വിദേശത്ത് ഇത് 34.5 ആണ്. 

ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന സിഡ്‌നി ടെസ്റ്റ് ഒഴിവാക്കിയാല്‍ ആറ് ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. 63 ആണ് രോഹിത്തിന്റെ ഇവിടുത്തെ ഉയര്‍ന്ന സ്‌കോര്‍. ആകെ നേടിയത് 279 റണ്‍സ്. സിഡ്‌നി ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 26 റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ ലാബുഷെയ്ന്‍ മടക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com