സിഡ്‌നി ടെസ്റ്റില്‍ സ്മിത്തിന് സെഞ്ച്വറി ; ഓസീസ് മികച്ച സ്‌കോറിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 08:59 AM |
Last Updated: 08th January 2021 08:59 AM | A+A A- |
സ്റ്റീവന്‍ സ്മിത്ത് / ട്വിറ്റര്‍ ചിത്രം
സിഡ്‌നി : സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മല്‍സരത്തില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. ഓസീസിന് വേണ്ടി മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് സെഞ്ച്വറി നേടി. 201 പന്തില്‍ 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് ശതകം തികച്ചത്.
100 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ മാര്‍ഷസ് ലബുഷെയിനാണ് സ്മിത്തിന് മികച്ച പിന്തുണ നല്‍കിയത്. ലബുഷെയിന്‍ 91 റണ്‍സെടുത്തു. വില്‍ പുകോവ്‌സ്‌കി 62 റണ്‍സെടുത്തു.
13 റണ്‍സെടുത്ത മാത്യു വാഡെ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.