'മാര്‍ക്കറ്റിലേക്കായി ബാക്കിയുണ്ടാവില്ല...' സ്വന്തം മണ്ണില്‍ വിളവെടുത്ത സ്‌ട്രോബെറി കഴിച്ച് ധോനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 04:44 PM |
Last Updated: 08th January 2021 05:02 PM | A+A A- |
റാഞ്ചിയിലെ ഫാമില്‍ വിളവെടുത്ത സ്‌ട്രോബെറിയുമായി ധോനി/വീഡിയോ ദൃശ്യം
റാഞ്ചി: കൃഷിയിടത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ ശ്രദ്ധയെല്ലാം ഇപ്പോള്‍. സ്വന്തം കൃഷി ഇടത്തിലെ സ്‌ട്രോബെറികളെ കുറിച്ച് പറഞ്ഞാണ് ധോനി ഇപ്പോള്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്.
കൃഷി ഇടത്തിലേക്ക് ഞാന്‍ ഇനിയും പൊയ്‌ക്കൊണ്ടിരുന്നാല്‍ മാര്‍ക്കറ്റിലേക്ക് നല്‍കാന്‍ സ്‌ട്രോബെറികള്‍ ഉണ്ടാവില്ലെന്നാണ് ഫോട്ടോ പങ്കുവെച്ച് ധോനി പറയുന്നത്. ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെ ഉത്പന്നങ്ങള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഫാം ഹൗസിലെ പച്ചക്കറികള്‍ വിളവെടുക്കാന്‍ തയ്യാറായതായും, ജാര്‍ഖണ്ഡ് കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ദുബായിലേക്ക് കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നത്. യുഎഇയില്‍ വില്‍പ്പന നടത്തേണ്ട ഏജന്‍സികളെ കണ്ടെത്തി കഴിഞ്ഞു. റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിങ് റോഡിലാണ് ധോനിയുടെ ഫാം ഹൗസ്.
സ്‌ട്രോബറീസ്, കാബേജ്, തക്കാളി, ബ്രൊക്കോലി, പയര്‍, പപ്പയാ ഉള്‍പ്പെടെയുള്ളവയാണ് ധോനിയുടെ കൃഷി ഇടത്തില്‍ വിളവെടുത്തുന്നത്. 43 ഏക്കറിലായാണ് ധോനിയുടെ ഫാം ഹൗസ്. ഇതില്‍ 10 ഏക്കറിലായാണ് പച്ചക്കറി കൃഷി.