'എന്ത് ചെയ്തിരുന്നു ക്വാറന്റൈനില്‍'; ഓപ്പണര്‍മാരെ സ്ലെഡ്ജ് ചെയ്ത് ലാബുഷെയ്ന്‍ 

ബാറ്റ്‌സ്മാന് അടുത്ത് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നേരെ ചോദ്യങ്ങള്‍ തൊടുത്ത് ലാബുഷെയ്ന്‍ അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നത്
സിഡ്‌നിയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ സ്ലെഡ്ജ് ചെയ്ത് ലാബുഷെയ്ന്‍/ വീഡിയോ ദൃശ്യം
സിഡ്‌നിയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ സ്ലെഡ്ജ് ചെയ്ത് ലാബുഷെയ്ന്‍/ വീഡിയോ ദൃശ്യം

സിഡ്‌നി: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സ്മിത്തിന്റേതിന് സമാനമായ നിലയില്‍ പന്ത് ലീവ് ചെയ്യുന്ന ടെക്‌നിക്കുമായാണ് ലാബുഷെയ്ന്‍ കൗതുകമുണര്‍ത്തിയത്. മൂന്നാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരെ സ്ലെഡ്ജ് ചെയ്യുകയാണ് ലാബുഷെയ്ന്‍. 

ബാറ്റ്‌സ്മാന് അടുത്ത് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നേരെ ചോദ്യങ്ങള്‍ തൊടുത്ത് ലാബുഷെയ്ന്‍ അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇഷ്ടപ്പെട്ട കളിക്കാരന്‍ ആരാണ്? നിന്റെ ഇഷ്ടപ്പെട്ട കളിക്കാരന്‍ ആരാണ്? എന്നാണ് ഗില്ലിന് നേരെ ലാബുഷെയ്‌നില്‍ നിന്ന് വന്ന ചോദ്യങ്ങളില്‍ ഒന്ന്...

ഇത് കഴിഞ്ഞ് പറയാം എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഇത് കേട്ടിട്ടും ലാബുഷെയ്ന്‍ വിട്ടില്ല. കളിക്ക് ശേഷമോ? സച്ചിനാണോ? വിരാട് കോഹ്‌ലിയെ കൂട്ടുന്നുണ്ടോ? ലാബുഷെയ്ന്‍ സംഭാഷണം തുടരാന്‍ ശ്രമിച്ചെങ്കിലും ഗില്‍ മറുപടി നല്‍കിയില്ല. 

ക്വാറന്റൈനില്‍ എന്ത് ചെയ്തു എന്നാണ് രോഹിത്തിനോട് ലാബുഷെയ്ന്‍ ചോദിച്ചത്. എന്നാല്‍ മുഖം തിരിച്ച രോഹിത് അടുത്ത ഡെലിവറി നേരിടുന്നതിനായി ഒരുങ്ങി. ഇന്ത്യയുടെ ഓപ്പണിങ് സഖ്യം 70 റണ്‍സാണ് സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കൂട്ടിച്ചേര്‍ത്തത്. ഗില്‍ കരിയറിലെ തന്റെ ആദ്യ അര്‍ധ ശതകവും കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com