കമിന്‍സിന്റെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയായില്ല, അതിനും മുന്‍പേ കുനിഞ്ഞ് ബൗണ്‍സറില്‍ നിന്ന് രക്ഷപെടാന്‍ മുഹമ്മദ് സിറാജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 02:29 PM |
Last Updated: 09th January 2021 02:29 PM | A+A A- |
സിഡ്‌നി ടെസ്റ്റില്‍ മുഹമ്മദ് സിറാജിന്റെ ബാറ്റിങ്/ഫോട്ടോ: ട്വിറ്റര്‍
സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മുഹമ്മദ് സിറാജ് ബൗണ്‍സറുകള്‍ പ്രതീക്ഷിച്ചാണ് ക്രീസിലേക്ക് എത്തിയത് എന്ന് വ്യക്തം. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കി പാറ്റ് കമിന്‍സിന്റെ കൈകളില്‍ നിന്ന് പന്ത് വരുന്നതിന് മുന്‍പ് തന്നെ സിറാജ് ബൗണ്‍സര്‍ പ്രതീക്ഷിച്ച് കുനിഞ്ഞ് കഴിഞ്ഞിരുന്നു.
സിഡ്‌നിയില്‍ മൂന്നാം ദിനം രണ്ടാം സെഷനില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ പതിനൊന്നാമനായാണ് സിറാജ് ക്രീസിലേക്ക് എത്തിയത്. വിക്കറ്റ് കളയാതെ രവീന്ദ്ര ജഡേജയ്ക്ക് പിന്തുണ നല്‍കാനുള്ള ശ്രമം സിറാജിന്റെ ഭാഗത്ത് നിന്നുണ്ടായി. ഈ സമയമാണ് പന്തെറിയുന്നതിന് മുന്‍പ് തന്നെ സിറാജ് കുനിഞ്ഞത്.
Siraj shaped to duck before the ball even bounced #AUSvIND pic.twitter.com/uZ3vtHQpxl
— 7Cricket (@7Cricket) January 9, 2021
ഇത് കണ്ട് സിറാജിനും ചിരി അടക്കാനായില്ല. കമിന്‍സിനേയും മറ്റ് ഓസീസ് താരങ്ങളേയും കമന്ററി ബോക്‌സിലുള്ളവരേയും സിറാജിന്റെ നീക്കം ചിരിപ്പിച്ചു. 10 പന്തുകള്‍ മാത്രമാണ് സിറാജിന് അതിജീവിക്കാനായത്. 6 റണ്‍സ് എടുത്ത സിറാജിനെ കമിന്‍സ് തന്നെ മടക്കി.