ബൂമ്രയ്ക്കും, മുഹമ്മദ് സിറാജിനും നേരെ കാണികളുടെ വംശീയ അധിക്ഷേപം; ഇന്ത്യ പരാതി നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 03:48 PM |
Last Updated: 09th January 2021 03:48 PM | A+A A- |
ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ്/ഫോട്ടോ: എപി
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ഇടയില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനും, ബൂമ്രയ്ക്കും നേരെ വംശീയ അധിക്ഷേപം. സംഭവത്തില്‍ ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കി.
മദ്യലഹരിയില്‍ കാണികളില്‍ ഒരു കൂട്ടം സിറാജിനും ബൂമ്രയ്ക്കും നേരെ
തുടരെ വംശീയ അധിക്ഷേപരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. മാച്ച് റഫറിയെ ഇക്കാര്യം അറിയിച്ചിരുന്നതായി ക്രിക്കറ്റ് എഴുത്തുകാരന്‍ ബോറിയ മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു.
He was called Wan.... Mother F... Monkey etc etc. This is just ridiculous. How on earth in an advanced society does someone get subjected to this? Unbelievable and unacceptable. Hope we see some action on this. @BCCI shouldn’t leave this.
— Boria Majumdar (@BoriaMajumdar) January 9, 2021
ഇന്ത്യന്‍ പേസര്‍മാര്‍ക്ക് നേരെയുള്ള അധിക്ഷേപം രഹാനെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രഹാനെ ഇത് ഓണ്‍ ഫീല്‍ഡ് അമ്പയറെ അറിയിച്ചു. ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിന് ഇടയില്‍ വലിയ വിവാദമായി തീര്‍ന്ന വംശീയ വിവാദം പിന്നിട്ട് 13 വര്‍ഷം തികയുമ്പോഴാണ് മറ്റൊന്ന് കൂടി വരുന്നത്. അന്ന് സൈമണ്ട്‌സിനെ ഹര്‍ഭജന്‍ സിങ് കുരങ്ങന്‍ എന്ന് വിളിച്ചെന്ന് ആരോപിച്ചായിരുന്നു വിവാദം.