സിഡ്‌നി ടെസ്റ്റ്; റിഷഭ് പന്തിന്റെ പരിക്ക് സാരമുള്ളതല്ല, അഞ്ചാം ദിനം ബാറ്റ് ചെയ്യാം 

'എല്ലുകള്‍ക്ക് പൊട്ടല്‍ ഇല്ല. സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം പന്തിന് ബാറ്റ് ചെയ്യാന്‍ സാധിക്കും'
സിഡ്‌നി ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ റിഷഭ് പന്തിനെ ഫിസിയോ പരിശോധിക്കുന്നു/ഫോട്ടോ: എപി
സിഡ്‌നി ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ റിഷഭ് പന്തിനെ ഫിസിയോ പരിശോധിക്കുന്നു/ഫോട്ടോ: എപി

സിഡ്‌നി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്. എല്ലുകള്‍ക്ക് പൊട്ടല്‍ ഇല്ല. സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം പന്തിന് ബാറ്റ് ചെയ്യാന്‍ സാധിക്കും. 

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലെ 85ാം ഓവറിലാണ് പന്തിന് പരിക്കേറ്റത്. കമിന്‍സിന് എതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിന് ഇടയില്‍ പന്തിന്റെ ഇടത് കയ്യില്‍ പരിക്കേല്‍ക്കുകയായിരുന്നു. കയ്യില്‍ പന്തിന് ഇപ്പോഴും വേദനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പരിക്കേറ്റതിന് തുടര്‍ന്ന് സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം വിക്കറ്റ് കീപ്പിങ്ങിനായി പന്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നില്ല. സാഹയാണ് പകരം വിക്കറ്റിന് പിന്നിലേക്ക് വന്നത്. സാഹയുടെ പരിക്ക് ഗുരുതരമല്ല എന്നത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. 

എന്നാല്‍ ബാറ്റിങ്ങിന് ഇടയില്‍ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറിലാണ് രവീന്ദ്ര ജഡേജയുടെ വിരലിന് പരിക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com