ജയിക്കാനും അതിജീവിക്കാനും ഒരു ദിവസം! സിഡ്‌നിയില്‍ അഞ്ചാം ദിനത്തിലേക്ക് ആവേശ പോര്‌

ടെസ്റ്റ് ജയിക്കണമെങ്കില്‍ 309 റണ്‍സ് ആണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. സിഡ്‌നി ടെസ്റ്റ് സമനിലയാക്കാന്‍ അഞ്ചാം ദിനം ഓസീസ് ബൗളര്‍മാരെ ഇന്ത്യക്ക് അതിജീവിക്കണം
സിഡ്‌നി ടെസ്റ്റില്‍ രോഹിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി
സിഡ്‌നി ടെസ്റ്റില്‍ രോഹിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി

സിഡ്‌നി: നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിച്ച് ഇന്ത്യ. ടെസ്റ്റ് ജയിക്കണമെങ്കില്‍ 309 റണ്‍സ് ആണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. സിഡ്‌നി ടെസ്റ്റ് സമനിലയാക്കാന്‍ അഞ്ചാം ദിനം ഓസീസ് ബൗളര്‍മാരെ ഇന്ത്യക്ക് അതിജീവിക്കണം. 

നാല് റണ്‍സുമായി രഹാനെയും 9 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍. ഓപ്പണര്‍മാരുടെ വിക്കറ്റ് നാലാം ദിനം നഷ്ടമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രോഹിത്തും ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി മുന്‍പോട്ട് പോകുമ്പോഴാണ് ഗില്ലിനെ വീഴ്ത്തി ഹെയ്‌സല്‍വുഡിന്റെ ഡെലിവറി വരുന്നത്. 

64 പന്തില്‍ നിന്ന് നാല് ഫോര്‍ സഹിതം 31 റണ്‍സ് എടുത്ത് നിന്ന ഗില്‍ ഹെയ്‌സല്‍വുഡിന്റെ ഡെലിവറില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പെയ്‌നിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അര്‍ധ ശതകം പൂര്‍ത്തിയാക്കിയതിന് പിന്നാലെ രോഹിത് ശര്‍മയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 

98 പന്തില്ഡ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തി 52 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത് മടങ്ങിയത്. പാറ്റ് കമിന്‍സിന്റെ ഡെലിവറിയില്‍ ഫൈന്‍ ലെഗിലേക്ക് പുള്‍ ഷോട്ട് കളിച്ച രോഹിത്തിന് പിഴച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളില്‍ പന്ത് ഭദ്രമായതോടെ രോഹിത് ഡ്രസിങ് റൂമിലേക്ക് മടങ്ങി. 

നാലാം ദിനം കാമറൂണ്‍ ഗ്രീനിന്റെ വിക്കറ്റ് വീണതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 312-6 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 407 റണ്‍സിന്റെ ലീഡ് ആണ് ഓസ്‌ട്രേലിയക്ക് ഉണ്ടായിരുന്നത്. 

ലാബുഷെയ്ന്‍ 73 റണ്‍സും, സ്റ്റീവ് സ്മിത്ത് 81 റണ്‍സുമെടുത്താണ് പുറത്തായത്. കാമറൂണ്‍ ഗ്രീന്‍ 84 റണ്‍സ് നേടി. വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ഏതാനും മിനിറ്റ് കളി നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. 

ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യവെ മുഹമ്മദ് സിറാജിന് നേരെ കാണികളില്‍ ചിലരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം വരികയായിരുന്നു. സിറാജ് അമ്പയറുടെ അടുത്തെത്തി പരാതി പറഞ്ഞു. ഇതോടെ പൊലീസ് എത്തി ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com