മുഹമ്മദ് ഷമി മുതല്‍ രവീന്ദ്ര ജഡേജ വരെ; ബൗണ്‍സറേറ്റ് നഷ്ടമായത് 2 പേരെ, പരിക്കിന്റെ പ്രളയം

പരമ്പര ആരംഭിക്കുന്നത് മുന്‍പ് ഇഷാന്ത് ശര്‍മയെ നഷ്ടമായിടത്ത് തുടങ്ങിയ തിരിച്ചടി, മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റ് രവീന്ദ്ര ജഡേജ പുറത്തായതില്‍ എത്തി നില്‍ക്കുന്നു
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

സ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് പരിക്കേറ്റ് നഷ്ടമായത് അഞ്ച് കളിക്കാരെ. പരമ്പര ആരംഭിക്കുന്നത് മുന്‍പ് ഇഷാന്ത് ശര്‍മയെ നഷ്ടമായിടത്ത് തുടങ്ങിയ തിരിച്ചടി, മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റ് രവീന്ദ്ര ജഡേജ പുറത്തായതില്‍ എത്തി നില്‍ക്കുന്നു. 

രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു രവീന്ദ്ര ജഡേജ. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും ജഡേജ വീഴ്ത്തി. എന്നാല്‍ മൂന്നാം ദിനം ബാറ്റ് ചെയ്യവെ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ തള്ളവിരലിന് പരിക്കേറ്റതോടെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് പുറത്തേക്ക് പോവേണ്ടി വന്നത്. 

മുഹമ്മദ് ഷമി

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 36 എന്ന നിലയില്‍ തകര്‍ന്നതിന്റെ നാണക്കേടില്‍ നില്‍ക്കുമ്പോഴാണ് ഷമിയുടെ പരിക്ക് വരുന്നത്. പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ ഷമിയുടെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഷമിക്ക് പരമ്പര നഷ്ടമായി. 

ഉമേഷ് യാദവ്

മുഹമ്മദ് ഷമിയെ നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പാണ് രണ്ടാം ടെസ്റ്റിന് ഇടയില്‍ ഉമേഷ് യാദവിനേയും ഇന്ത്യക്ക് നഷ്ടമായത്.  കാലിന് പരിക്കേറ്റ ഉമേഷ് യാദവ് രണ്ടാം ടെസ്റ്റ് പൂര്‍ത്തിയാക്കിയില്ല. ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. 

കെ എല്‍ രാഹുല്‍ 

മധ്യനിരയിലോ, ഓപ്പണറുടെ റോളിലോ ഇന്ത്യക്ക് ആശ്രയിക്കാമായിരുന്ന കെ എല്‍ രാഹുലിനേയും പരിക്കിനെ തുടര്‍ന്ന് നഷ്ടമായി. വിഹാരി ഫോമിലേക്ക് എത്താതെ നില്‍ക്കുന്ന സാഹചര്യത്തില്‍ കെ എല്‍ രാഹുലിനെ ആശ്രയിക്കാമെന്ന സാധ്യതയാണ് ഇതോടെ ഇന്ത്യക്ക് മുന്‍പില്‍ അടഞ്ഞത്. 

രവീന്ദ്ര ജഡേജ

ഇടത് തള്ളവിരല്‍ പൊട്ടലുള്ളതിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമാവുകയാണ്. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ ജഡേജയ്ക്ക് പരിക്കേറ്റത്. 

ഇഷാന്ത് ശര്‍മ

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പായി പരിക്കില്‍ നിന്ന് മുക്തനാവാന്‍ ഇഷാന്ത് ശര്‍മ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇഷാന്തും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പരിശീലനം നടത്തിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഇഷാന്തിനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com