സിഡ്‌നിയില്‍ ഇന്ത്യക്ക് ജയിക്കാന്‍ 407 റണ്‍സ്; പോസിറ്റീവ് തുടക്കവുമായി ഗില്ലും രോഹിത്തും 

പൊസിറ്റീവ് ക്രിക്കറ്റുമായാണ് സിഡ്‌നിയില്‍ രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്
സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ/വീഡിയോ ദൃശ്യം
സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ/വീഡിയോ ദൃശ്യം

സിഡ്‌നി ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്ക് മുന്‍പില്‍ 407 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഓസ്‌ട്രേലിയ. നാലാം ദിനം അവസാന സെഷനും, അഞ്ചാം ദിനവും അതിജീവിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് സമനിലയിലാക്കാം. പോസിറ്റീവ് ക്രിക്കറ്റുമായാണ് സിഡ്‌നിയില്‍ രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. 

കാമറൂണ്‍ ഗ്രീന്‍ പുറത്തായതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 132 പന്തില്‍ നിന്ന് 84 റണ്‍സുമായാണ് ഗ്രീന്‍ മടങ്ങിയത്. തന്റെ ആദ്യ 51 റണ്‍സ് 116 പന്തില്‍ നിന്നാണ് ഗ്രീന്‍ നേടിയത്. ബാക്കി 33 റണ്‍സ് ഗ്രീന്‍ കണ്ടെത്തിയത് 16 ഡെലിവറിയില്‍ നിന്നും. പെയ്ന്‍ 39 റണ്‍സുമായി പുറത്താവാതെ നിന്നു. 73 റണ്‍സ് എടുത്ത ലാബുഷെയ്ന്‍, 81 രണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ ഇന്നിങ്‌സ് ആണ് ഓസ്‌ട്രേലിയക്ക് മികച്ച ലീഡ് നല്‍കിയത്. 

രണ്ടാം ഇന്നിങ്‌സില്‍ 288 റണ്‍സ് ആണ് സിഡ്‌നിയില്‍ വിജയകരമായി ചെയ്‌സ് ചെയ്ത ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 9 ഓവഖില്‍ 26 റണ്‍സിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. 23 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ 14 റണ്‍സുമായാണ് രോഹിത് ക്രീസില്‍. ഗില്‍ 29 പന്തില്‍ നിന്ന് 12 റണ്‍സുമായി നില്‍ക്കുന്നു. 381 റണ്‍സ് ആണ് ഇന്ത്യക്ക് ഇനി മറികടക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com