'ക്രുനാല്‍ പാണ്ഡ്യ അധിക്ഷേപിച്ചു, ഭീഷണിപ്പെടുത്തി'; ബറോഡ ടീമില്‍ നിന്ന് പിന്മാറി ദീപക് ഹൂഡ

ഈ സംഭവം എന്നെ നിരാശനാക്കുകയും, എന്റെ ആത്മവീര്യം നഷ്ടപ്പെടുത്തുകയും, സമ്മര്‍ദത്തിലാക്കുകയും ചെയ്തു
ക്രുനാല്‍ പാണ്ഡ്യ/ഫയല്‍ ചിത്രം
ക്രുനാല്‍ പാണ്ഡ്യ/ഫയല്‍ ചിത്രം

ബറോഡ: ക്രുനാല്‍ പാണ്ഡ്യ മാനസികമായി പീഡിപ്പിച്ചതിന്റെ പേരില്‍ സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമില്‍ നിന്ന് പിന്മാറുകയാണെന്ന് ദീപക് ഹൂഡ. ബറോഡ ടീമിന്റെ ക്യാപ്റ്റനാണ് ക്രുനാല്‍ പാണ്ഡ്യ. ദീപക് ഹൂഡ ഉപനായകനും.

റിലയന്‍സ് സ്റ്റേഡിയത്തിലെ പരിശീലനത്തിന് ഇടയില്‍ സ്വന്തം ടീമിന്റേയും, മറ്റ് സംസ്ഥാനങ്ങളുടെ ടീം അംഗങ്ങളുടെ മുന്‍പില്‍ വെച്ച് ക്രുനാല്‍ പാണ്ഡ്യ തന്നോട് മോശം ഭാഷയില്‍ സംസാരിച്ചതായാണ് ബറോഡ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ ദീപക് ഹൂഡ പറയുന്നത്.

ഈ സംഭവം എന്നെ നിരാശനാക്കുകയും, എന്റെ ആത്മവീര്യം നഷ്ടപ്പെടുത്തുകയും, സമ്മര്‍ദത്തിലാക്കുകയും ചെയ്തു. അടുത്ത ദിവസത്തെ കളിക്ക് വേണ്ടി നെറ്റ്‌സില്‍ പരിശീലനം നടത്തുകയായിരുന്നു ഞാന്‍. മുഖ്യ പരിശീലകന്‍ പ്രഭാകര്‍ അതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ നെറ്റ്‌സിലേക്ക് എത്തി ക്രുനാല്‍ എന്നോട് മോശമായി സംസാരിച്ചു, ദീപക് ഹൂഡ പറയുന്നു.

ആരാണ് ഈ പരിശീലകന്‍? ഞാനാണ് ക്യാപ്റ്റന്‍. ബറോഡ ടീമിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ് എന്നാണ് ക്രുനാല്‍ എന്നോട് പറഞ്ഞത്. ഗുണ്ടായിസം കാണിച്ച് എന്റെ പരിശീലനം ക്രുനാല്‍ തടസപ്പെടുത്തുകയും ചെയ്തു. ബറോഡയ്ക്ക് വേണ്ടി നീ അധിക നാള്‍ കളിക്കുന്നത് കാണണം എന്ന് പറഞ്ഞ് അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു.

ബറോഡ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ടീമുകളിലാണ് ഇക്കാലമത്രയും ഞാന്‍ കളിച്ചത്. മാത്രമല്ല ഏഴ് വര്‍ഷമായി ഐപിഎല്ലിലും സ്ഥിരം സാന്നിധ്യമാണ്. കരിയറില്‍ മികച്ച റെക്കോര്‍ഡ് തന്റെ പേരിലുണ്ടെന്നും ദീപക് ഹൂഡ പറയുന്നു. സംഭവത്തില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം നടത്തുകയാണ്. ബറോഡയ്ക്ക് വേണ്ടി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, 123 ടി20യും കളിച്ചിട്ടുള്ള താരമാണ് ദീപക് ഹൂഡ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com