'ഇനി അവര്‍ ഒരു ഗ്രൗണ്ടിലും കയറരുത്, ഓസ്‌ട്രേലിയക്കാര്‍ ഇങ്ങനെ പെരുമാറുന്നത് ആദ്യമല്ല'; അപലപിച്ച് ക്രിക്കറ്റ് ലോകം 

ഈ സമയം കാണികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെ അപലപിച്ച് എത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും
മുഹമ്മദ് സിറാജിന് എതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കുന്നു/ഫോട്ടോ: എപി
മുഹമ്മദ് സിറാജിന് എതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കുന്നു/ഫോട്ടോ: എപി

സിഡ്‌നി: സിഡ്‌നി ടെസ്റ്റിന്റെ നാലാം ദിനവും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപമുണ്ടായതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്ഷമ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഈ സമയം കാണികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെ അപലപിച്ച് എത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും. 

ഓസ്‌ട്രേലിയയില്‍ കളിക്കുന്ന സമയം തനിക്ക് നേരേയും ഒരുപാട് അധിക്ഷേപങ്ങള്‍ കാണികളില്‍ നിന്ന് വന്നിരുന്നതായി ഹര്‍ഭജന്‍ സിങ് പറഞ്ഞു. എന്റെ മതം, നിറം അങ്ങനെ പലതിനേയും അവര്‍ അധിക്ഷേപിച്ചിരുന്നു. ഇതുപോലെ കാണികള്‍ പെരുമാറുന്നത് ആദ്യമല്ല. എങ്ങനെയാണ് അവിടെ തടയാന്‍ പോകുന്നത്? ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഇന്ന് സിഡ്‌നിയില്‍ നിന്ന് ഇറക്കി വിട്ടവരെ ഇനി ഒരിക്കലും ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കരുത് എന്നാണ് ഹര്‍ഷ ഭോഗ്‌ലെ പറയുന്നത്. കളി കാണാനല്ല എങ്കില്‍, ബഹുമാനിക്കാന്‍ വയ്യെങ്കില്‍ ദയവ് ചെയ്ത് വരരുത് എന്നാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com