ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍; റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (വീഡിയോ)

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍; റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ/ യുവന്റസ്
ക്രിസ്റ്റ്യാനോ റൊണാൾഡോ/ യുവന്റസ്

മിലാന്‍: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന അനുപമ റെക്കോര്‍ഡിനൊപ്പമെത്തി യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചെക്ക് റിപ്പബ്ലിക്ക് ഇതിഹാസമായ ജോസെഫ് ബിക്കന്റെ 759 ഗോളുകളെന്ന നേട്ടത്തിനൊപ്പമെത്തിയാണ് ക്രിസ്റ്റ്യാനോ പുതു ചരിത്രം എഴുതിയത്. ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം സസുളോയ്‌ക്കെതിരായ പോരാട്ടത്തില്‍ ഗോള്‍ നേടിയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്റെ നേട്ടം. 

ആക്ടീവ് ഫുട്‌ബോള്‍ താരങ്ങളില്‍ നിലവില്‍ മെസിയാണ് ക്രിസ്റ്റിയാനോയ്ക്ക് പിന്നിലുള്ളത്. മൊത്തം പട്ടികയില്‍ മെസി അഞ്ചാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ, ബിക്കന്‍ എന്നിവര്‍ക്ക് 759 ഗോളുകള്‍. ബ്രസീല്‍ ഇതിഹാസം പെലെ 757 ഗോളുകള്‍. റൊമാരിയോ 749 ഗോളുകള്‍. ലയണല്‍ മെസി 719 ഗോളുകള്‍. പുഷ്‌കാസ് 705 ഗോളുകള്‍. 

അനുപമ റെക്കോര്‍ഡിനൊപ്പം മറ്റൊരു നേട്ടവും കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ നോടി. സസുളോയ്‌ക്കെതിരായ ഗോള്‍ നേട്ടത്തോടെ ഈ സീസണില്‍ യുവന്റസിനായി താരം നേടുന്ന 15ാം ഗോളായി അത് മാറി. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ തുടര്‍ച്ചയായി 15 സീസണുകളില്‍ പതിനഞ്ചോ അതില്‍ കൂടുതലോ ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പോര്‍ച്ചുഗല്‍ നായകന്‍ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com