'അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായിട്ടുണ്ടാകാം, പക്ഷേ എത്ര മനോഹരവും നിര്‍ണായകവുമായ ഇന്നിങ്‌സ്'- പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

'അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായിട്ടുണ്ടാകാം, പക്ഷേ എത്ര മനോഹരവും നിര്‍ണായകവുമായ ഇന്നിങ്‌സ്'- പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
റിഷഭ് പന്ത്/ ട്വിറ്റർ
റിഷഭ് പന്ത്/ ട്വിറ്റർ

സിഡ്‌നി: സിഡ്‌നിയില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷ സമ്മാനിച്ച മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത ഇന്ത്യന്‍ യുവ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റിഷഭ് പന്തിന് കൈയടിച്ച് മുന്‍ താരങ്ങളും ആരാധകരും. സിഡ്‌നിയില്‍ 407 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി റിഷഭ് 118 പന്തുകള്‍ നേരിട്ട് 97 റണ്‍സാണ് കണ്ടെത്തിയത്. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. 

അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ നഷ്ടമായപ്പോള്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് പന്ത് പോരാട്ടം ഓസീസ് ക്യാമ്പിലേക്ക് നയിച്ചു. ഓസ്‌ട്രേലിയന്‍ ബൗളിങിനെ കടന്നാക്രമിക്കുന്ന ശൈലിയാണ് താരം പുറത്തെടുത്തത്. 12 ഫോറുകളും മൂന്ന് സിക്‌സും പന്ത് പറത്തി. 

വിവിഎസ് ലക്ഷ്മണ്‍, ആകാശ് ചോപ്ര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ടോം മൂഡി തുടങ്ങിയവരൊക്കെ പന്തിനെ അഭിനന്ദിച്ചു. അര്‍ഹിച്ച സെഞ്ച്വറിയാണ് പന്തിന് നഷ്ടമായത്. എങ്കിലും അഭിമാനകരമായ രീതിയാണ് പന്ത് ബാറ്റ് വീശിയത്. ആക്രമണാത്മക ബാറ്റിങ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായെന്ന് വിവിഎസ് ട്വിറ്ററില്‍ കുറിച്ചു. 

നിര്‍ണായക ഘട്ടത്തില്‍ പൂജാരയും പന്തും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെയാണ് സച്ചിന്‍ അഭിനന്ദിച്ചത്. പന്ത്, പൂജാര സഖ്യം മികച്ച പ്രകടനം നടത്തിയെന്നും സച്ചിന്‍ കുറിച്ചു. 

സെഞ്ച്വറി ഇല്ലായിരിക്കാം. എന്നാല്‍ ആ സമ്മര്‍ദ്ദത്തിനിടയിലും പരിക്കിനോടും പ്രതിബന്ധങ്ങളോടും പൊരുതിയുള്ള പ്രകടനം എന്നായിരുന്നു ആകാശ് ചോപ്ര കുറിച്ചത്. പന്തിന്റെ അത്ഭുതകരമായ ഇന്നിങ്‌സ്. അദ്ദേഹത്തിന്റെ സ്വാഭാവിക പ്രകടനം എന്നായിരുന്നു ടോം മൂഡിയുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com