മറ്റെല്ലാവര്‍ക്കും ഉള്ളത് പോലെ കഴിവാണ് കോഹ്‌ലിക്കുമുള്ളത്, എന്നാല്‍ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകമുണ്ട്: രാഹുല്‍ ദ്രാവിഡ് 

15ാം വയസില്‍ വിജയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചതിന് അര്‍ഥം 19ാം വയസിലും വിജയിക്കും എന്നല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ്/ഫയല്‍ചിത്രം
രാഹുല്‍ ദ്രാവിഡ്/ഫയല്‍ചിത്രം

ബംഗളൂരു: 15ാം വയസില്‍ വിജയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചതിന് അര്‍ഥം 19ാം വയസിലും വിജയിക്കും എന്നല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റില്‍ വിജയിക്കണം എങ്കില്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ മാത്രമല്ല മെച്ചപ്പെടേണ്ടത്, വ്യക്തി എന്ന നിലയിലും മികവ് കണ്ടെത്തണം, ദ്രാവിഡ് പറഞ്ഞു. 

കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നു എന്നതില്‍ അല്ല അനുഭവസമ്പത്ത്. കളിച്ച കളികളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നതിലാണ് കാര്യം. 30 കളികള്‍ നിങ്ങള്‍ കളിച്ചിട്ട് അതില്‍ നിന്ന് ഒന്നും പഠിച്ചില്ലെങ്കില്‍ 30 കളികളില്‍ 30 വട്ടം കളിക്കുന്നത് പോലെയാണ്. പരിചയസമ്പത്തില്‍, പഠിക്കാനുള്ള അവസരങ്ങളുണ്ടാവും, ഓര്‍മയില്‍ സൂക്ഷിക്കാനുള്ള കാര്യങ്ങളുണ്ടാവും..സ്‌കോറുകള്‍ നിങ്ങള്‍ മറന്നേക്കാം. എന്നാല്‍ ഒരുമിച്ചിരുന്ന് ചിരിച്ച നിമിഷങ്ങള്‍ നിങ്ങള്‍ മറക്കില്ല, ദ്രാവിഡ് പറഞ്ഞു. 

അടുത്ത ലെവലിലേക്ക് എത്താന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് പലരും എന്നോട് ചോദിക്കാറുള്ളത്. ക്രിക്കറ്റിന് അപ്പുറവും പലതുണ്ട്. കളിയില്‍ മികവ് കാണിക്കുമ്പോള്‍ മാനസിക മുന്‍തൂക്കം കൂടി ഘടകമാണ് എന്ന് അവിടെ മനസിലാവും. ചെറുപ്പത്തിലെ കൂടുതല്‍ അഭിനിവേശമുള്ളവര്‍ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കും. എന്നാല്‍ മുന്‍പോട്ട് പോകുംതോറും സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് ആശ്രയിച്ചിരിക്കും വിജയങ്ങള്‍. 

മറ്റുള്ളവരെ പോലെയുള്ള കഴിവാണ് വിരാട് കോഹ്‌ലിക്കുമുള്ളത്. പക്ഷേ, മാനസികമായി കരുത്തനാണ് കോഹ്‌ലി. തന്റെ കളി വളരെ നന്നായി കോഹ് ലിക്ക് അറിയാം. ചെറുപ്പത്തില്‍ തന്റെ സ്വന്തം കളി മനസിലാക്കുക. മറ്റാര്‍ക്കും നിങ്ങളെ പഠിപ്പിക്കാനാവാത്ത പാഠമാണ് അത്. നിങ്ങള്‍ക്ക് മാത്രമാണ് അത് പഠിക്കാനാവുക, ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com