'റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് ഡ്രസിങ് റൂമിലും ഇരിക്കാനാവില്ല'; കാരണം പറഞ്ഞ് ആര്‍ അശ്വിന്‍ 

റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് ടീമിന്റേയും ഡ്രസിങ് റൂമില്‍ ഇരിക്കാന്‍ നമ്മള്‍ ആഗ്രഹിക്കില്ലെന്ന് ആര്‍ അശ്വിന്‍
ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര / ബിസിസിഐ ട്വിറ്റര്‍ ചിത്രം
ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര / ബിസിസിഐ ട്വിറ്റര്‍ ചിത്രം

ബ്രിസ്‌ബേന്‍: റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് ടീമിന്റേയും ഡ്രസിങ് റൂമില്‍ ഇരിക്കാന്‍ നമ്മള്‍ ആഗ്രഹിക്കില്ലെന്ന് ആര്‍ അശ്വിന്‍. സിഡ്‌നി ടെസ്റ്റിലെ പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെയാണ് അശ്വിന്റെ വാക്കുകള്‍. 

സിഡ്‌നിയിലെ ആ വിക്കറ്റില്‍ 400 റണ്‍സ് ചെയ്‌സ് ചെയ്യുക എന്ന് പറഞ്ഞാല്‍ എളുപ്പമല്ല. എന്നാല്‍ പന്തിന്റെ ആ ഇന്നിങ്‌സ് ആണ് ഞങ്ങളെ ഉണര്‍ത്തിയത്. അങ്ങനത്തെ കളിക്കാരനാണ് പന്ത്. പന്ത് ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് ഡ്രസിങ് റൂമിലും ഉണ്ടാവാന്‍ നമ്മള്‍ ആഗ്രഹിക്കില്ല. കാരണം എതിര്‍ ടീമിന്റെ ഡ്രസിങ് റൂം പന്തിന്റെ വിക്കറ്റ് വീഴണം എന്ന പ്രതീക്ഷയിലാവും ഇരിക്കുക. നമ്മുടെ ഡ്രസിങ് റൂമില്‍ പന്ത് റാഷ് ഷോട്ട് കളിക്കരുത് എന്ന ചിന്തയുമാണ് നിറയുക...അശ്വിന്‍ പറഞ്ഞു. 

നമ്മളെ ടെന്‍ഡര്‍ഹുക്കില്‍ കൊളുത്തിയിടുകയാണ് ഇതിലൂടെ പന്ത് ചെയ്യുന്നതെന്നും ചിരി നിറച്ച് അശ്വിന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ പന്തിന്റെ ഇന്നിങ്‌സ് ആണ് നമ്മെ തുണച്ചത്. പക്ഷേ പന്തിന്റേയും പൂജാരയുടേയും വിക്കറ്റുകള്‍ തുടരെ നഷ്ടമായി. അതോടെ കാര്യങ്ങള്‍ പിന്നോട്ട് വലിച്ചതായും അശ്വിന്‍ പറഞ്ഞു. 

സിഡ്‌നി ടെസ്റ്റില്‍ സമനില കണ്ടെത്താന്‍ ഇന്ത്യക്ക് സാധിക്കുമോ എന്ന് ആശങ്കപ്പെട്ട് നിന്നിടത്ത് നിന്നാണ് റിഷഭ് പന്ത് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയത്. 97 റണ്‍സ് എടുത്ത് പന്ത് പുറത്തായെങ്കിലും കളിയുടെ ഗതി തന്നെ ആ സമയം കൊണ്ട് തിരിക്കാന്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ക്കായിരുന്നു.പിന്നാലെ വിഹാരിക്കൊപ്പം നിന്ന് ഓസീസ് ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ച് അശ്വിനും കളി സുരക്ഷിതമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com