സൈന നെഹ്‌വാളിന് കോവിഡ്; തായ്‌ലാന്‍ഡ് ഓപ്പണ്‍ നഷ്ടമായി

തായ്‌ലാന്‍ഡ് ഓപ്പണിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവും
സൈന നെഹ്‌വാള്‍/ഫയല്‍ ചിത്രം
സൈന നെഹ്‌വാള്‍/ഫയല്‍ ചിത്രം

ബാങ്കോക്ക്:‌ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് കോവിഡ് സ്ഥിരീകരിച്ചു. തായ്‌ലാന്‍ഡ് ഓപ്പണിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവും. 

കോവിഡ് പോസിറ്റീവായതോടെ സൈനയോട് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. തായ്‌ലാന്‍ഡ് ഓപ്പണിന്റെ ഭാഗമായി മൂന്നാം വട്ടം നടത്തിയ പരിശോധനയിലാണ് സൈനയ്ക്ക് കോവിഡ് പോസിറ്റീവായത്. 

കോവിഡ് ടെസ്റ്റിന് വിധേയമാവുന്ന വീഡിയോയും കഴിഞ്ഞ ദിവസം സൈന പങ്കുവെച്ചിരുന്നു. ബാംങ്കോക്കിലെ മൂന്നാം ടെസ്റ്റ് എന്നാണ് സൈന വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. തായ്‌ലാന്‍ഡ് ഓപ്പണിന് മുന്‍പായി എച്ച്എസ് പ്രണോയിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പി കശ്യപും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com