വീറുറ്റ ചെറുത്തു നില്‍പ്പിന് പിന്നാലെ പടയൊരുക്കം ആരംഭിച്ച് ഇന്ത്യ; ഗബ്ബയില്‍ പരിശീലനത്തിന് ഇറങ്ങി ബൂമ്രയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 12:14 PM |
Last Updated: 13th January 2021 12:14 PM | A+A A- |
ബൂമ്ര, ഷര്‍ദുല്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ബ്രിസ്‌ബേന്‍: മൂന്നാം ടെസ്റ്റിലെ വീറുറ്റ ചെറുത്ത് നില്‍പ്പിന് പിന്നാലെ നാലാം ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഗബ്ബയില്‍ കോച്ച് രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ പരിശീലനം ആരംഭിച്ചു.
സിഡ്‌നിയിലെ ഐതിഹാസിക തിരിച്ചടിക്ക് പിന്നാലെ ഇത് പുനര്‍വര്‍ഗീകരണത്തിനുള്ള സമയം എന്നാണ് ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ പങ്കുവെച്ച് ബിസിസിഐ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അവസാന ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞതായും ബിസിസിഐ പറയുന്നു.
After an epic fightback in Sydney, it is time to regroup. We have begun our preparations for the final Test at the Gabba! #TeamIndia #AUSvIND pic.twitter.com/oAUJboM5bH
— BCCI (@BCCI) January 13, 2021
ഗബ്ബ ടെസ്റ്റില്‍ കളിക്കുമോ എന്ന സംശയത്തില്‍ നില്‍ക്കുന്ന ബൂമ്രയുടെ സാന്നിധ്യം പരിശീലനത്തില്‍ കണ്ടതാണ് ഇന്ത്യക്ക് ആശ്വാസമാവുന്നത്. ബൗളിങ് പരിശീലകന്‍ ഭാരത് അരുണുമായി സംസാരിക്കുകയാണ് ചിത്രങ്ങളില്‍ ബൂമ്ര. ഷര്‍ദുല്‍ താക്കൂറും ഒപ്പമുണ്ട്.
പരിശീലനത്തില്‍ ബൂമ്ര പങ്കെടുത്തതോടെ ഗബ്ബയില്‍ കളിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രവീന്ദ്ര ജഡേജ ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. മായങ്ക് അഗര്‍വാള്‍ ഹനുമാ വിഹാരിക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തും. ഓസ്‌ട്രേലിയന്‍ നിരയിലും പരിക്കിന്റെ ഭീഷണിയുണ്ട്. ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിക്ക് മൂന്നാം ടെസ്റ്റിന് ഇടയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കൈക്ക് പരിക്കേറ്റിരുന്നു.