പന്തിനെ നേരത്തെ അയച്ചത് രഹാനെയുടെ അറ്റവിദ്യ, അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാം: റിക്കി പോണ്ടിങ്

പന്തിനെ മധ്യനിര ബാറ്റ്‌സ്മാനാക്കി വൃധിമാന്‍ സാഹയെ വിക്കറ്റ് കീപ്പറാക്കണം എന്ന വാദം പല കമന്റേറ്റര്‍മാരും ഉന്നയിക്കുന്നുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാണിച്ചു
റിഷഭ് പന്ത്/ ട്വിറ്റർ
റിഷഭ് പന്ത്/ ട്വിറ്റർ

ബ്രിസ്‌ബേന്‍: സിഡ്‌നി ടെസ്റ്റില്‍ റിഷഭ് പന്തിനെ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റി ഇറക്കിയ രഹാനെയുടെ ക്യാപ്റ്റന്‍സിയെ അഭിനന്ദിച്ച് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ടെസ്റ്റ് ഇണങ്ങുന്ന തക്ക ബാറ്റ്‌സ്മാനാണ് പന്ത്. പന്തിനെ മധ്യനിര ബാറ്റ്‌സ്മാനാക്കി വൃധിമാന്‍ സാഹയെ വിക്കറ്റ് കീപ്പറാക്കണം എന്ന വാദം പല കമന്റേറ്റര്‍മാരും ഉന്നയിക്കുന്നുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാണിച്ചു.

പന്തിനെ നേരത്തെ ബാറ്റിങ് അയച്ചതായിരുന്നു മാസ്റ്റര്‍സ്‌ട്രോക്ക്. അവിടെ പന്ത് അവന്റെ ശൈലിയില്‍ കളിച്ചു. ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് പന്ത് അവിടെ കളിച്ചത്. ലിയോണിനെതിരെ അതുപോലെ കളിക്കണം എങ്കില്‍, ഫീല്‍ഡര്‍മാര്‍ പോലും പറഞ്ഞത്, സ്വന്തം കഴിവിനെ മുറുകെ പിടിച്ചാണ് പന്ത് കളിച്ചത് എന്നാണ്.

പരമ്പരയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കാന്‍ പന്തിന് മുന്‍പില്‍ അവസരമുണ്ടെന്ന്. ഇതുപോലുള്ള ഇന്നിങ്‌സുകള്‍ അതിന് പന്തിനെ സഹായിക്കും എന്നും പോണ്ടിങ് പറഞ്ഞു.

സിഡ്‌നി ടെസ്റ്റില്‍ 97 റണ്‍സ് എടുത്താണ് റിഷഭ് പന്ത് പുറത്തായത്. സമനില പിടിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ എന്ന് ആശങ്കപ്പെട്ട് നിന്നിടത്ത് നിന്നാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി റിഷഭ് പന്ത് ബാറ്റ് ചെയ്തത്. തുടരെ ബൗണ്ടറികള്‍ കണ്ടെത്തി പൂജാരയും പന്തിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ സെഞ്ചുറിക്കരികെ പന്ത് വീണതോടെ ഇന്ത്യ സമനില ലക്ഷ്യമാക്കി കളിക്കാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com