'റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചിട്ടില്ല'; മൗനം വെടിഞ്ഞ് സ്റ്റീവ് സ്മിത്ത്

സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്
സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ
സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ

ബ്രിസ്‌ബേന്‍: സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഈ പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചതായും, അതില്‍ നിരാശനാണെന്നും സ്മിത്ത് പറഞ്ഞു.

കളിയില്‍ ഞാന്‍ സാധാരണയായി ചെയ്യാറുള്ള കാര്യമാണ് അത്. ബാറ്റ്‌സ്മാന്മാര്‍ ഞങ്ങളുടെ ബൗളര്‍മാരെ എങ്ങനെ നേരിടുന്നു, ഞങ്ങള്‍ എങ്ങനെ ബൗള്‍ ചെയ്യുന്നു എന്നെല്ലാം ഭാവനയില്‍ ചിത്രീകരിക്കുകയാണ് അവിടെ വന്ന് ഞാന്‍ ചെയ്യുക. സെന്റര്‍ മാര്‍ക്ക് ചെയ്യുക എന്റെ ശീലമാണ്, ന്യൂസ് കോര്‍പ്പിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഇന്ത്യയില്‍ നിന്നുണ്ടായ മികച്ച ബാറ്റിങ് ഫെര്‍ഫോമന്‍സില്‍ നിന്ന് ഇതും, മറ്റ് സംഭവങ്ങളും ശ്രദ്ധ തിരിക്കുന്നത് മോശമാണെന്നും സ്മിത്ത് പറഞ്ഞു. സിഡ്‌നിയില്‍ അഞ്ചാം ദിനം ഡ്രിങ്ക്‌സ് ബ്രേക്കിന്റെ സമയത്ത് സ്റ്റീവ് സ്മീത്ത് ഷാഡോ ബാറ്റിങ് ചെയ്യുകയും, പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിക്കുകയും ചെയ്തു എന്നാണ് ആരോപണം ഉയര്‍ന്നത്.

എന്നാല്‍ ഓസീസ് നായകന്‍ ടിം പെയ്‌നും, കോച്ച് ജസ്റ്റിന്‍ ലാംഗറും സ്മിത്തിന്റെ പിന്തുണച്ച് എത്തി. സ്മിത്തിന് എതിരായ ആരോപണം അസംബന്ധമാണ് എന്നാണ് ജസ്റ്റിന്‍ ലാംഗര്‍ പ്രതികരിച്ചത്. സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്നാണ് അതെന്നാണ് നായകന്‍ ടിം പെയ്ന്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com