ഇംഗ്ലണ്ട് താരം മൊയിന്‍ അലിയെ ബാധിച്ചത് അതിതീവ്ര കോവിഡ്; ശ്രീലങ്കയിലെ ആദ്യ കേസ്

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിന്‍ അലിയെ ബാധിച്ചത് ബ്രിട്ടനില്‍ കണ്ടെത്തിയ അതിതീവ്ര കൊറോണ വൈറസ് എന്ന് ശ്രീലങ്കന്‍ വൃത്തങ്ങള്‍
മൊയിന്‍ അലി/ഫയല്‍ ചിത്രം
മൊയിന്‍ അലി/ഫയല്‍ ചിത്രം

കൊളംബോ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിന്‍ അലിയെ ബാധിച്ചത് ബ്രിട്ടനില്‍ കണ്ടെത്തിയ അതിതീവ്ര കൊറോണ വൈറസ് എന്ന് ശ്രീലങ്കന്‍ വൃത്തങ്ങള്‍. 10 ദിവസം മുന്‍പാണ് മൊയിന്‍ അലി ശ്രീലങ്കയില്‍ എത്തിയത്.

ശ്രീലങ്കയില്‍ ആദ്യമായാണ് അതിതീവ്ര കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ഡപ്യൂട്ടി ചീഫ് എപിഡെമോളജിസ്റ്റ് ഹെമന്താ ഹെറാത്തിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിതീവ്ര വൈറസ് മൊയിന്‍ അലിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള നടപടി സ്വീകരിച്ചതായി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍ എത്തിയതിന് ശേഷം ജനുവരി നാലിനാണ് മൊയിന്‍ അലിക്ക് കോവിഡ് പോസിറ്റീവാകുന്നത്. മൊയിന്‍ അലിയുമായി അടുത്ത് ഇടപഴകിയ ക്രിസ് വോക്‌സും ക്വാറന്റൈനിലായിരുന്നു. വോക്‌സിന് നെഗറ്റീവ് ഫലം വന്നെങ്കിലും ആദ്യ ടെസ്റ്റിന് മുന്‍പായി ടീമിനൊപ്പം ചേരുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മൊയിന്‍ അലിയുടെ ക്വാറന്റൈന്‍ 10 ദിവസം കൂടി നീട്ടി. ക്ഷീണം തുടരുന്നതായി മൊയിന്‍ അലി പറഞ്ഞതോടെയാണ് ഇത്. ഇന്നാണ് ശ്രീലങ്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com