ഒരൊറ്റ ദിവസം, ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ റഡാര്‍ പതിഞ്ഞത് രണ്ട് വെടിക്കെട്ട് വീരന്മാരിലേക്ക്

കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം, മേഘാലയയുടെ നായകന്‍ പുനീത് ബിഷ്ടും തന്റെ പേര് ഓര്‍ത്തു വയ്ക്കാന്‍ പറയുകയാണ്
മുംബൈക്കെതിരെ ബൗണ്ടറി നേടുന്ന കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍/വീഡിയോ ദൃശ്യം
മുംബൈക്കെതിരെ ബൗണ്ടറി നേടുന്ന കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍/വീഡിയോ ദൃശ്യം

മുംബൈ: ഒരൊറ്റ ദിനത്തില്‍ രണ്ട് ബാറ്റ്‌സ്മാന്മാരാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ റഡാറിലേക്ക് കടന്നിരിക്കുന്നത്. കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം, മേഘാലയയുടെ നായകന്‍ പുനീത് ബിഷ്ടും തന്റെ പേര് ഓര്‍ത്തു വയ്ക്കാന്‍ പറയുകയാണ്. അടുത്ത മാസമാണ് ഐപിഎല്‍ താര ലേലം.

ഐപിഎല്‍ പതിനാലാം സീസണ്‍ അടുത്ത് നില്‍ക്കെ യുവതാരങ്ങളെ തേടുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്‍പിലേക്ക് ഒരൊറ്റ കളിയില്‍ 17 സിക്‌സ് പറത്തിയാണ് പുനീത് എത്തുന്നത്. പുനീതിന്റെ ബാറ്റില്‍ നിന്ന് ആറ് ബൗണ്ടറിയും വന്നു. ടി20 ക്രിക്കറ്റില്‍ ഒരൊറ്റ മത്സരത്തില്‍ ഇത്രയും കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്ന താരം എന്ന റെക്കോര്‍ഡ് പുനീത് തന്റെ പേരിലാക്കി.

51 പന്തില്‍ 146 റണ്‍സ് ആണ് ഇവിടെ പുനീത് അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്. ടി20 ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുംബൈക്കെതിരെ കണ്ടെത്തിയത്.

286.27 എന്ന സ്‌ട്രൈക്ക്‌റേറ്റിലായിരുന്നു പുനീതിന്റെ കളി. 253.70 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ 9 ഫോറും 11 സിക്‌സും പറത്തിയായിരുന്നു അസ്ഹറുദ്ദീന്റെ വെടിക്കെട്ട്. മിസോറാമിന് എതിരെയായിരുന്നു മേഘാലയ നായകന്റെ വെടിക്കെട്ട് എങ്കില്‍ കുല്‍ക്കര്‍ണി നേതൃത്വം നല്‍കിയ കരുത്തരായ മുംബൈയെയാണ് അസ്ഹറുദ്ദീന്‍ അടിച്ചു പറത്തിയത് എന്നത് കേരള താരത്തിന്റെ ഇന്നിങ്‌സിന് മുന്‍തൂക്കം നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com