തായ്‌ലാന്‍ഡ് ഓപ്പണ്‍; സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്ത്, ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി കിഡംബി ശ്രീകാന്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 04:16 PM |
Last Updated: 14th January 2021 04:16 PM | A+A A- |

സൈന നെഹ്‌വാള്‍/ഫയല്‍ ചിത്രം
ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഓപ്പണില്‍ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്ത്. തായ്‌ലാന്‍ഡിന്റെ ലോക 12ാം നമ്പര്‍ താരം ബുസാനന് മുന്‍പിലാണ് സൈന വീണത്.
ആദ്യ സെറ്റ് സൈന 23-21ന് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ 21-14 എന്ന സ്‌കോറിലേക്ക് സൈന വീണു. മൂന്നാം സെറ്റ് 16-21ന് തായ്‌ലാന്‍ഡ് താരം പിടിച്ചു. ആദ്യ റൗണ്ടില്‍ മലേഷ്യയുടെ കിസോന സെല്‍വദുരെയെ 21-15, 21-15ന് വീഴ്ത്തിയാണ് സെയ്‌ന ആദ്യ റൗണ്ട് കടമ്പ കടന്നത്.
വ്യാഴാഴ്ച മത്സരം തുടങ്ങുന്നതിന് മുന്‍പ് കിഡംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. കാലിലെ പരിക്കിനെ തുടര്‍ന്നാണ് ശ്രീകാന്ത് പിന്മാറിയത്. തായ്‌ലാന്‍ഡ് ഓപ്പണില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് സൈന നെഹ് വാളിന് കോവിഡ് പോസിറ്റീവായെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ പിന്നാലെ അധികൃതര്‍ അത് തിരുത്തുകയായിരുന്നു.