ബിഹാരി അല്ല, വിഹാരി; മന്ത്രിയെ തിരുത്തിയ വിഹാരിക്ക് കയ്യടിച്ച് സെവാഗും അശ്വിനും

ഇന്ത്യന്‍ താരം ആര്‍ അശ്വിനും, വീരേന്ദര്‍ സെവാഗുമെല്ലാം വിഹാരിയുടെ മറുപടിക്ക് കയ്യടിച്ച് എത്തി. കമന്റ് ഓഫ് ദി ഇയര്‍ എന്നാണ് ആരാധകര്‍ ഇതിനെ പറയുന്നത്
ഹനുമ വിഹാരി/ ട്വിറ്റർ
ഹനുമ വിഹാരി/ ട്വിറ്റർ

സിഡ്‌നി: ടെസ്റ്റില്‍ വിജയത്തിനായി മുന്‍പോട്ട് പോവാതെ സമനിലയ്ക്ക് വേണ്ടി കളിച്ച ഇന്ത്യന്‍ താരം ഹനുമാ വിഹാരിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ബിജെപി എംപി ബാപുല്‍ സുപ്രിയോ ട്വിറ്ററില്‍ എത്തിയത്. എന്നാല്‍ അവിടെ ഒരൊറ്റ മറുപടിയിലൂടെ വിഹാരി ആരാധകരുടെ കയ്യടി നേടി.

വിഹാരിക്ക് നേരെ വിമര്‍ശന മുനകള്‍ എറിയുന്നതിന് ഇടയില്‍ താരത്തിന്റെ പേര് ഹനുമാ ബിഹാരി എന്നാണ് ബിജെപി എംപി എഴുതിയത്. എന്നാല്‍ ഇത് തിരുത്തി, ഹനുമാ വിഹാരി എന്ന് മാത്രമാണ് ഇന്ത്യന്‍ ടെസ്റ്റ് താരം മറുപടി നല്‍കിയക്. വിഹാരിയുടെ ഈ മറുപടി ആരാധകരുടെ കയ്യടിയും നേടി.

ഇന്ത്യന്‍ താരം ആര്‍ അശ്വിനും, വീരേന്ദര്‍ സെവാഗുമെല്ലാം വിഹാരിയുടെ മറുപടിക്ക് കയ്യടിച്ച് എത്തി. കമന്റ് ഓഫ് ദി ഇയര്‍ എന്നാണ് ആരാധകര്‍ ഇതിനെ പറയുന്നത്. സിഡ്‌നിയില്‍ അശ്വിനൊപ്പം പിടിച്ചു നിന്ന് 161 ഡെലിവറികളാണ് വിഹാരി പരിക്കിന്റെ പിടിയില്‍ നിന്ന് നേരിട്ടത്. നേടിയത് 23 റണ്‍സും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com