'അന്ന് ഭാജി ഉണ്ടായി, അല്ലെങ്കില്‍ ഞങ്ങള്‍ തകര്‍ത്തേനെ'- 2001ലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം അനുസ്മരിച്ച് സ്റ്റീവ് വോ

'അന്ന് ഭാജി ഉണ്ടായി, അല്ലെങ്കില്‍ ഞങ്ങള്‍ തകര്‍ത്തേനെ'- 2001ലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം അനുസ്മരിച്ച് സ്റ്റീവ് വോ
2001ൽ ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തിൽ ഹർഭജൻ/ ട്വിറ്റർ
2001ൽ ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തിൽ ഹർഭജൻ/ ട്വിറ്റർ

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടങ്ങള്‍ എക്കാലത്തും ക്രിക്കറ്റ് ആരാധകരുടെ ആവേശമാണ്. 2000ത്തിന് ശേഷമുള്ള ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍ സവിശേഷമായ ഒട്ടനവധി മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നം. ഇപ്പോഴിതാ 2001ലെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അവിസ്മരണീയ ടെസ്റ്റ് പരമ്പര വിജയത്തെ ഓര്‍ത്തെടുക്കുകയാണ് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1നാണ് കീഴടക്കിയത്.

തുടര്‍ച്ചയായി 16 ടെസ്റ്റ് വിജയങ്ങളുമായി ഇന്ത്യയിലെത്തിയ സ്റ്റീവ് വോയുടെ സംഘത്തെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെടുത്തി ഇന്ത്യ അവരുടെ വിജയ മുന്നേറ്റത്തിന് അവസാനം കുറിച്ചാണ് ചരിത്രമെഴുതിയത്. ബാറ്റിങില്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയങ്ങളും ബൗളിങില്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങുമാണ് ഓസീസിനെ അന്ന് വെള്ളം കുടിപ്പിച്ചത്.

ഹര്‍ഭജന്‍ സിങിന്റെ സാന്നിധ്യമാണ് തങ്ങളെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചതെന്ന് സ്റ്റീവ് വോ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. അന്ന് ഹര്‍ഭജന്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 32 ഓസീസ് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. അദ്ദേഹത്തിന്റെ പന്തിന്റെ ദിശയറിയാതെ ഓസീസ് ബാറ്റിങ് നിര ഹതാശരായി നിന്നു പോയി. തുടര്‍ച്ചയായി ഓവറുകള്‍ എറിഞ്ഞ ഭാജി നല്ല സ്ഥിരത പുലര്‍ത്തി. ഹര്‍ഭജന്‍ സിങിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ അന്നുണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ടെസ്റ്റ് പരമ്പരയുടെ ഫലം തന്നെ മാറിയേന. പരമ്പര തങ്ങള്‍ സ്വന്തമാക്കുമായിരുന്നുവെന്നും സ്റ്റീവ് വോ പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇതിഹാസ നായകന്റെ ശ്രദ്ധേയ നിരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com