'സീനിയര്‍ താരമാണ്, ഒരു ഒഴികഴിവും ഇവിടെ പറയാനില്ല'; രോഹിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍

'ലോങ് ഓണില്‍ അവിടെ ഒരു ഫീല്‍ഡര്‍ ഉണ്ടായിരുന്നു. ഡീപ് സ്‌ക്വയര്‍ ലെഗിലും ഫീല്‍ഡര്‍ ഉണ്ടായി. ഏതാനും ഡെലിവറി മുന്‍പാണ് ഒരു ബൗണ്ടറി നേടിയത്'
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിത് ശര്‍മയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഉത്തരവാദിത്വമില്ലാത്ത തരം ഷോട്ട് ആണ് രോഹിത്തില്‍ നിന്ന് വന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

എന്തുകൊണ്ട്? എന്തുകൊണ്ട്? വിശ്വസിക്കാനാവാത്ത തരം ഷോട്ടായിരുന്നു അത്. ലോങ് ഓണില്‍ അവിടെ ഒരു ഫീല്‍ഡര്‍ ഉണ്ടായിരുന്നു. ഡീപ് സ്‌ക്വയര്‍ ലെഗിലും ഫീല്‍ഡര്‍ ഉണ്ടായി. ഏതാനും ഡെലിവറി മുന്‍പാണ് ഒരു ബൗണ്ടറി നേടിയത്. എന്തിനാണ് പിന്നെ ആ ഷോട്ട് കളിച്ചത്? സീനിയര്‍ താരമാണ് നിങ്ങള്‍. ഒരു ഒഴികഴിവും ഇവിടെ പറയാനില്ല. അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തി. എല്ലാ അര്‍ഥത്തിലും അനാവശ്യം...ഗാവസ്‌കര്‍ പറഞ്ഞു.

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ലിയോണിന് എതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് മടങ്ങിയത്. ലെഗ് സൈഡിലേക്ക് കൂറ്റന്‍ ഷോട്ട് കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. എന്നാല്‍ ലോങ് ഓണില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. 74 പന്തില്‍ നിന്ന് 44 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്.

സിഡ്‌നി ടെസ്റ്റിലും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. എന്നാല്‍ മറുഭാഗത്ത് പൂജാര സ്‌കോര്‍ ചെയ്യാത്തതിന്റെ സമ്മര്‍ദമാണ് രോഹിത്തിനെ കൊണ്ട് ബ്രിസ്‌ബെയ്‌നില്‍ കൂറ്റന്‍ ഷോട്ട് കളിപ്പിച്ചത് എന്ന വാദവും ഉയരുന്നുണ്ട്. മാത്രമല്ല രോഹിത്തിന്റെ ബാറ്റിങ് ശൈലി ഇങ്ങനെയാണെന്ന വിലയിരുത്തലുകളും ശക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com