രണ്ടാം ദിനം കളി മുടക്കി മഴ; ഇന്ത്യ 62-2; ലീഡിലേക്ക് എത്താന്‍ മറികടക്കേണ്ടത് 307 റണ്‍സ്

62-2 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോള്‍ ചായക്ക് പിരിഞ്ഞതിന് ശേഷം മഴയെ തുടര്‍ന്ന് രണ്ടാം ദിനം കളി സാധ്യമായില്
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഓസീസ് കളിക്കാര്‍/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഓസീസ് കളിക്കാര്‍/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റിന്റെ രണ്ടാം ദിനം കയ്യടക്കി മഴ. 62-2 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോള്‍ ചായക്ക് പിരിഞ്ഞതിന് ശേഷം മഴയെ തുടര്‍ന്ന് രണ്ടാം ദിനം കളി സാധ്യമായില്ല. 307 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഓസ്‌ട്രേലിയക്ക് ഇപ്പോഴുള്ളത്.

49 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി പൂജാരയും, രണ്ട് റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. മൂന്നാം ദിനം ഗബ്ബയിലേത് തെളിഞ്ഞ കാലാവസ്ഥയാവും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നിശ്ചിത സമയത്തിലും 30 മിനിറ്റ് നേരത്തെ മൂന്നാം ദിനം കളി ആരംഭിക്കും.

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. തുടക്കത്തില്‍ തന്നെ ഗില്ലിനെ കമിന്‍സ് മടക്കി. ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില്‍ ഗില്ലിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. പിന്നാലെ പൂജാര തന്റെ പതിവ് ശൈലിയില്‍ പ്രതിരോധിച്ചപ്പോള്‍ മറുവശത്ത് രോഹിത് ശര്‍മ റണ്‍സ് കണ്ടെത്തി.

എന്നാല്‍ 44 റണ്‍സില്‍ നില്‍ക്കെ ലിയോണിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴച്ചു. ലോങ് ഓണില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. മൂന്നാം ദിനം പൂജാരയും രഹാനേയും ചേര്‍ന്ന് വലിയ കൂട്ടുകെട്ട് സൃഷ്ടിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ട് പോകും.

രണ്ടാം ദിനം ഓസ്‌ട്രേലിയയെ 369 റണ്‍സിനാണ് ഇന്ത്യ ഔള്‍ഔട്ട് ആക്കിയത്. ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടിം പെയ്ന്‍ 50 റണ്‍സും, കാമറൂണ്‍ ഗ്രീന്‍ 47 റണ്‍സുമെടുത്താണ് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com