അതിസുന്ദര ചെറുത്ത് നില്‍പ്പ്, ഒപ്പമൊരു തകര്‍പ്പന്‍ നോ ലുക്ക് സിക്‌സും; വാഷിങ്ടണ്‍ സുന്ദറിന്റെ ദിനം

അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി ശര്‍ദുല്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ്
ബ്രിസ്‌ബെയ്‌നില്‍ ശര്‍ദുല്‍ താക്കൂറിന്റെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്‌നില്‍ ശര്‍ദുല്‍ താക്കൂറിന്റെ ബാറ്റിങ്/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബാറ്റിങ്ങിലും തിളങ്ങി ശര്‍ദുല്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ്. അതിനിടയില്‍ ഗബ്ബയില്‍ ആരാധകരെ വിസ്മയിപ്പിച്ച് തകര്‍പ്പനൊരു നോ ലുക്ക് സിക്‌സും വാഷിങ്ടണ്‍ സുന്ദറില്‍ നിന്ന് വന്നു.

ശര്‍ദുല്‍ താക്കൂര്‍ പുറത്തായതിന് പിന്നാലെ ലിയോണിന്റെ ഡെലിവറിയിലാണ് വാഷിങ്ടണ്‍ സുന്ദര്‍ വൈഡ് ലോങ് ഓണിലേക്ക് കൂറ്റന്‍ ഷോട്ട് പായിച്ചത്. 116 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

138 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 60 റണ്‍സോടെ ക്രീസില്‍ തുടരുകയാണ് വാഷിങ്ടണ്‍ സുന്ദര്‍. 115 പന്തില്‍ നിന്ന് 9 ഫോറും രണ്ട് സിക്‌സും പറത്തി 67 റണ്‍സ് എടുത്താണ് ശര്‍ദുല്‍ താക്കൂര്‍ മടങ്ങിയത്. മൂന്നാം ദിനം 25 റണ്‍സ് എടുത്ത് പൂജാരയും, 37 റണ്‍സ് എടുത്ത് രഹാനെയും മടങ്ങിയതോടെ വലിയ തകര്‍ച്ചയാണ് ഇന്ത്യ മുന്‍പില്‍ കണ്ടത്. 186-6 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും ഷര്‍ദുളിന്റേയും വാഷിങ്ടണിന്റേയും സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യക്ക് തുണയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com