ഗബ്ബയില്‍ ചെറുത്ത് നില്‍പ്പിന്റെ പുതു ചരിത്രം; ഏഴാം വിക്കറ്റില്‍ റെക്കോര്‍ഡ് തീര്‍ത്ത് ശര്‍ദുലും വാഷിങ്ടണും

സിക്‌സ് പറത്തി ശര്‍ദുല്‍ അര്‍ധ ശതകം പിന്നിട്ടതിന് പിന്നാലെ അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദറും 50 കടന്നു
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ്/ഫോട്ടോ: എപി

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ചെറുത്ത് നില്‍പ്പിന്റെ പുതു ചരിത്രമെഴുതി ശര്‍ദുല്‍ താക്കൂറും, വാഷിങ്ടണ്‍ സുന്ദറും. ഏഴാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ട് 100 റണ്‍സ് പിന്നിട്ടു. സിക്‌സ് പറത്തി ശര്‍ദുല്‍ അര്‍ധ ശതകം പിന്നിട്ടതിന് പിന്നാലെ അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദറും 50 കടന്നു.

ഗബ്ബയിലെ ഇന്ത്യയുടെ ഏഴാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ശര്‍ദുളും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് തീര്‍ത്തത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എന്ന നിലയിലേക്ക് വീണിടത്ത് നിന്നാണ് ശര്‍ദുളും, വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി കൊണ്ടുവന്നത്. റിഷഭ് പന്ത് മടങ്ങിയതോടെ ഇന്ത്യ തകര്‍ന്നടിയുമെന്ന് കരുതിയവരെ നിരാശരാക്കുകയായിരുന്നു ഇരുവരും.

ശര്‍ദുളിന്റേയും, വാഷിങ്ടണിന്റെയും കൂട്ടുകെട്ട് 59 റണ്‍സ് തൊട്ടതോടെയാണ് ഇവര്‍ റെക്കോര്‍ഡ് ഇട്ടത്. 30 വര്‍ഷം മുന്‍പ് കപില്‍ ദേവും മനോജ് പ്രഭാകറും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ആണ് ഇവര്‍ മറികടന്നത്. ഗബ്ബയിലെ ഇന്ത്യയുടെ ഏഴാമത്തെ ടെസ്റ്റ് ആണ് അത്. ഒരെണ്ണത്തില്‍ സമനില പിടിച്ച ഇന്ത്യ ആറ് ടെസ്റ്റില്‍ ഇവിടെ തോറ്റിരുന്നു.

2014ല്‍ ഇന്ത്യ ഇവിടെ കളിച്ചപ്പോള്‍ എംഎസ് ധോനിയും ആര്‍ അശ്വിനും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ തീര്‍ത്തിരുന്നു.

ഗബ്ബയിലെ ഇന്ത്യയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടുകള്‍;

വാഷിങ്ടണ്‍ സുന്ദര്‍-ശര്‍ദുല്‍ താക്കൂര്‍ 67*
കപില്‍ ദേവ്-മനോജ് പ്രഭാകര്‍ 58(1991)
എംഎസ് ധോനി-ആര്‍ അശ്വിന്‍ 57(2014)
മനോജ് പ്രഭാകര്‍-രവി ശാസ്ത്രി 49(1991)
ജയ്‌സിംഹ-ബാപു നന്ദകര്‍ണി 44(1968)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com