2016 ടി20 ലോകകപ്പിലെ മാജിക് ആവര്‍ത്തിച്ച് റെയ്‌ന; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അത്ഭുതപ്പെടുത്തുന്ന റണ്‍ഔട്ട്‌

2016 ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ റെയ്‌നയില്‍ നിന്ന് വന്ന റണ്‍ഔട്ടിന് സമാനമായിരുന്നു അത്
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സുരേഷ് റെയ്‌നയുടെ റണ്‍ഔട്ട്/വീഡിയോ ദൃശ്യം
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സുരേഷ് റെയ്‌നയുടെ റണ്‍ഔട്ട്/വീഡിയോ ദൃശ്യം

മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ നയിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന ഇപ്പോള്‍. ഈ സമയം റെയ്‌നയില്‍ നിന്ന് വന്ന നോ ലുക്ക് റണ്‍ഔട്ട് ആണ് ആരാധകരെ വിസ്മയിപ്പിക്കുന്നത്. 

ത്രിപുരയ്ക്ക് എതിരായ കളിയില്‍ എതിര്‍ ടീമിന്റെ ക്യാപ്റ്റനായ മണിസങ്കര്‍ മുറസിങ്ങിനെയാണ് റെയ്‌ന അത്ഭുതപ്പെടുത്തും വിധം പുറത്താക്കിയത്. 2016 ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ റെയ്‌നയില്‍ നിന്ന് വന്ന റണ്‍ഔട്ടിന് സമാനമായിരുന്നു അത്. 

അന്ന് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന ബ്രണ്ടന്‍ ടെയ്‌ലറെയാണ് റെയ്‌ന മടക്കിയത്. റെയ്‌നയുടെ ഡെലിവറിയില്‍ ബാറ്റ്‌സ്മാന്‍ റെയ്‌നയ്ക്ക് നേരെ തന്നെ പന്ത് അടിച്ചു. കയ്യിലേക്ക് എത്തിയ പന്ത് ഉടനെ തിരിയാതെ സ്റ്റംപിലേക്ക് എറിയുകയായിരുന്നു റെയ്‌ന. റെയ്‌നയുടെ മാജിക് റണ്‍ഔട്ട് ഒരിക്കല്‍ കൂടി കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com